എസ്ഐയെ വെടിവെച്ച് കൊന്ന സംഭവം, വിതുര സ്വദേശിയെ പോലീസ് തിരയുന്നു

കളിയിക്കാവിളയിലെ പോലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ഐഎന്‍എല്‍ എന്ന പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം .ഇൻഡ്യൻ നാഷണൽ ലീഗ് (തമിഴ്നാട് ) എന്ന പുതിയ തീവവാദ സംഘടനയെ ചുറ്റിപറ്റി അന്വേഷണം ആണ് പുരോഗമിക്കുകയാണ് . ബംഗാളില്‍ നിന്ന് ഈ സംഘടനയില്‍പെട്ട തീവ്രവാദികളെ തമി‍ഴ്നാട് ക്യൂ ബ്രാഞ്ച് പിടികൂടിയതിനുളള പ്രതികാരമായിട്ടാണ് പോലീസ് ഉദ്യോഗസ്ഥനെ കൊലപെടുത്തിയതെന്ന വിലയിരുത്തലിലാണ് പോലീസ്.കളിയിക്കാവിളയിലെ എസ് ഐ യുടെ കൊലപാതക കേസിലെ പ്രതികളെ സഹായിച്ച വിതുര സ്വദേശിയെ പോലീസ് തിരയുന്നു .

കളിയിക്കാവിളയിലെ ചെക്ക്പോസ്റ്റില്‍ സ്പെഷ്യല്‍ എസ്ഐ വിന്‍സെന്‍റിനെ കൊലപെടുത്തിയത് തമി‍ഴ്നാട്ടില്‍ പുതിയതായി രൂപീകരിച്ച ഇൻഡ്യൻ നാഷണൽ ലീഗ് (തമിഴ്നാട് ) എന്ന തീവ്രവാദസംഘടനയാണെന്ന് നിഗമനത്തിലാണ് തമി‍ഴ്നാട് പോലീസ് . രണ്ട് ആ‍ഴ്ച്ചകള്‍ക്ക് മുന്‍പ് പശ്ചിമബംഗാളിലെ വിവിധ ജില്ലകളില്‍ നിന്ന് ഈ സംഘടനയില്‍പ്പെട്ട നാല് തീവ്രവാദികളെ തമി‍ഴ്നാട് പോലീസിന്‍റെ ക്യൂ ബ്രാഞ്ച് പിടികൂടിയിരുന്നു.
ിതിന് പ്രതികാരമായിട്ടാണ് സ്പെഷ്യല്‍ എസ്ഐ വിന്‍സെന്‍റിനെ വിധിച്ചതെന്നാണ് സൂചന.

നിലവില്‍ കോയമ്പത്തൂരിലേയും, ചെന്നെയിലേയും ജയിലുകളില്‍ ക‍ഴിയുന്ന ഈ സംഘടനിയില്‍പ്പെട്ട തീവ്രവാദികളെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.തമി‍ഴ്നാട്ടില്‍ മുന്‍പ് സജീവമായിരുന്ന ചില തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിരുന്ന ചിലര്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് പുതിയതായി രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന തീവ്രവാദ പ്രസ്ഥാനം .കൊലപാതകികളായ അബ്ദുൾ ഷമീം, തൗഫീഖ് എന്നിവര്‍ ഈ സംഘടനിയില്‍പ്പെട്ടവരെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതിനിടെ പ്രതികൾക്ക് താമസിക്കാൻ കളിയിക്കാവിളയിൽ താമസ സൗകര്യം ഒരുക്കിയ തിരുവനന്തപുരം വിതുരയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ സെയ്ദലിയെ പോലീസ് തിരയുന്നു.തമിഴ്നാട് പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരളാ പോലീസ് സെയ്ദാലിയുടെ വീട്ടിലും ,കടയിലും തിരച്ചിൽ തടത്തി. കന്യാകുമാരി ജില്ലക്കാരനായ സെയ്ദലി വിവാഹം കഴിച്ചിരിക്കുന്നത് വിതുരയിൽ നിന്നാണ് .വിതുരയിൽ കംപ്യൂട്ടർ ഷോപ്പ് നടത്തുകയായിരുന്നു ഇയാൾ.

സ്പെഷ്യല്‍ എസ്ഐയെ കൊലപെടുത്തിയ കേസിന്‍റെകേരളത്തിലെ അന്വേഷണചുമതലയുടെ ഏകോപനം തീവ്രവാദ വിരുദ്ധ സേനയുടെ തലവന്‍ അനൂപ് കുരുവിളാ ജോണിന് നല്‍കി. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ ബി അശോകന്റെ നേതൃത്വത്തില്‍ രണ്ട് ഡിവൈഎസ്പിമാരും, അതിര്‍ത്തിപ്രദേശത്തെ സിഐമാരും, ഷാഡോ സംഘങ്ങളും ഉള്‍പ്പെട്ട സംഘമാവും കേരളത്തില്‍ ഇതിന്‍റെ അന്വേഷണം നടത്തുക.

സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ചിലരെ ചോദ്യം ചെയ്ത് വരിയാണ് .കന്യാകുമാരി എസ്പിക്കാണ് കേസന്വേഷണചുമതല. തീവ്രവാദബന്ധമുളള കേസ് ആയതിനാല്‍ യുഎപിഎ ചുമത്തി എന്‍ഐഎ കേസന്വേഷണം ഏറ്റെടുത്തേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News