മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനോടനുബന്ധിച്ച് ശനി, ഞായർ ദിവസങ്ങളിൽ പൊലീസ് സമീപ പ്രദേശങ്ങളിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. മുന്നറിയിപ്പ് സൈറണുകളുടെ അടിസ്ഥാനത്തിലാണ് ഗതാഗത നിയന്ത്രണം നടപ്പാക്കുക. ചെറുറോഡുകൾ ഉൾപ്പെടെയുള്ളവ ഗതാഗതനിയന്ത്രണത്തിന്റെ പരിധിയിൽപ്പെടും. രാവിലെ 10.30ന് പ്രദേശത്ത് പൊലീസിന്റെ നിയന്ത്രണത്തിൽ വാഹനഗതാഗത ക്രമീകരണമൊരുക്കുക.
ശനിയാഴ്‌ച പൊളിക്കുന്ന ഫ്‌ളാറ്റുകളായ ഹോളി ഫെയ്‌ത്തും ആൽഫ സെറീനിന്റെയും പരിസരത്തുള്ള പ്രദേശവാസികളെ രാവിലെ ഒമ്പതോടെ പ്രത്യേക ഒരുക്കിയിട്ടുള്ള തേവര സേക്രട്ട് ഹാർട്ട് കോളജ്, പനങ്ങാട് ഫിഷറീസ് കോളജ് എന്നിവിടങ്ങളിലേക്ക് മാറ്റും. ഇതിനായി വാഹന സൗകര്യമുൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രായമായ ആളുകളെ മാറ്റുന്നതിന് മെഡിക്കൽ സഹായമടക്കമുള്ളവ ലഭ്യമാക്കും.
ശനിയാഴ്‌ച എച്ച്‌ടുഒ, ആൽഫ സെറീൻ ഇരട്ട സമുച്ചയങ്ങൾ പൊളിക്കുന്നതിനോടനുബന്ധിച്ച് വാഹനങ്ങൾ തടയുന്ന കേന്ദ്രങ്ങൾ
കടേക്കുഴി ഗോപാല മേനോൻ റോഡ്, കെ എക്‌സ് ജോസഫ് റോഡ്, മരട് മുൻസിപ്പാലിറ്റി റോഡ്, കുണ്ടന്നൂർ ജങ്ഷൻ പടിഞ്ഞാറ് വശം, കെ ആർ എൽ റോഡ്, മിയാ റിയാൻ റസ്റ്റോറന്റ് മുൻവശം, കോയിത്തറ കുണ്ടുവേലി റോഡ്, പനോരമ ഗാർഡൻ റോഡ്, സി കെ വേണുഗോപാലൻ റോഡ് കിഴക്കേ അറ്റം, ശാലോം പാലസ് മുൻവശം, കുണ്ടന്നൂർ- തേവര പാലം, കുണ്ടന്നൂർ-നെട്ടൂർ സമാന്തര പാലം
ഗതാഗത നിയന്ത്രണം
ആദ്യ ദിവസം ഒഴിപ്പിക്കൽ മേഖലയിലെ തേവര- കുണ്ടന്നൂർ റോഡ് ഒഴികെയുള്ള എല്ലാ വഴികളും രാവിലെ 10.30ഓടെ അടക്കും. തേവര–-കുണ്ടന്നൂർ റോഡ് 10.55നാണ് അടക്കുന്നത്. പൊളിക്കൽ പൂർത്തിയായ ശേഷമുള്ള സൈറൺ പുറപ്പെടുവിച്ചതിന് ശേഷമാണ് ഈ റോഡുകൾ ഗതാഗതത്തിനായി വീണ്ടും തുറന്ന് നൽകുക.
വാഹനങ്ങൾക്ക് ഈ വഴി പോകാം
ആലപ്പുഴയിൽ നിന്ന് തേവര ഫെറി, പശ്ചിമ കൊച്ചി എന്നിവിടങ്ങളിലേയ്‌ക്ക് കുണ്ടന്നൂർ വഴി പോകുന്ന വാഹനങ്ങൾ അരൂർ, ഇടക്കൊച്ചി,- പാമ്പായിമൂല-, കണ്ണങ്ങാട്ട്പാലം-, തേവര ഫെറി-, തേവര ജങ്‌ഷൻ, -പള്ളിമുക്ക‌്,- എസ് എ റോഡ്, -വൈറ്റില എന്നീ വഴികളിലൂടെ തിരിച്ചു വിടും. -കൂടാതെ അരൂരിൽ നിന്ന് ഇടക്കൊച്ചി,- പാമ്പായി മൂല,- കുമ്പളങ്ങി വഴി,- ബിഒടി വെസ്റ്റ്-, ബിഓടി ഈസ്റ്റ്-, വില്ലിങ്ടൺ ഐലന്റ്- വഴി തേവര ജങ്‌നിലെത്തും.
ഞായറാഴ്‌ച ജെയിൻ ഫ്‌ളാറ്റ് പൊളിക്കുന്നതിനോടനുബന്ധിച്ച് വാഹനങ്ങൾ തടയുന്ന കേന്ദ്രങ്ങൾ
വിടിജെ എൻക്ലേവ് റോഡ്, എ കെ ജി റോഡ്, ആറ്റുപുറം റോഡ്, പണ്ഡിറ്റ് കറുപ്പൻ റോഡ്, അയ്യങ്കാളി റോഡ്, ബ്ലൂമറൈൻ ബാക്ക് വാട്ടേഴ്‌സ്, മൂത്തേടം റോഡ്.
ഗതാഗത നിയന്ത്രണം
ഫ്‌ളാറ്റിലേയ്‌ക്കുള്ള എല്ലാ ചെറിയ വഴികളിലൂടെയുമുള്ള ഗതാഗതം രാവിലെ 10.30ന് നിരോധിക്കും. ഫ്ളാറ്റിനു സമീപത്തെ പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടില്ല.
ഞായറാഴ്‌ച്ച് ഗോൾഡൻ കായലോരം പൊളിക്കുന്നതിനോടനുബന്ധിച്ച് വാഹനങ്ങൾ തടയുന്ന കേന്ദ്രങ്ങൾ
ടാങ്ക് ബണ്ട് റോഡ്, സെന്റ് ജെയിംസ് ചാപ്പൽ റോഡ്, ദേശീയ പാത(വി എം ക്രൗണിന് മുൻവശം), കനാൽ റോഡ് കിഴക്ക് വശം, ദൈവിക റോഡ്, ദേശീയ പാത(മഡോണ പെയിന്റ്‌സിന് മുൻവശം), സർവീസ് റോഡ്(മഡോണ പെയിന്റ്‌സിന് മുൻവശം), ശ്രീഭുവനേശ്വരി ടെമ്പിൾ റോഡ്, പൊക്കാളി പാലം, ബണ്ട് റോഡ്(മീനൂസ് ബ്യൂട്ടി പാർലറിന് മുൻവശം)
ഗതാഗത ക്രമീകരണം
ഗോൾഡൻ കായലോരം ഫ്‌ളാറ്റ് സമുച്ചയത്തിലേക്കുള്ള എല്ലാ ചെറിയ റോഡുകളും ഉച്ചക്ക് 1.30ന് അടക്കും. ആലപ്പുഴ ഭാഗത്ത് നിന്നും ഇടപ്പള്ളിയിലേക്ക് പോകുന്ന വാഹനങ്ങൾ കുണ്ടന്നൂർ ജങ്‌ഷനിൽ നിന്നും ഇടത്ത് തിരിഞ്ഞ് തേവര ഫെറി ജങ്‌ഷൻ, പണ്ഡിറ്റ് കറുപ്പൻ റോഡ്, തേവര ജങ്‌ഷൻ, പള്ളിമുക്ക്, എസ്എ റോഡ് എന്നിങ്ങനെ വൈറ്റിലയിലെത്തി യാത്ര തുടരണം.
ഇടപ്പള്ളി ഭാഗത്ത് നിന്നും ആലപ്പുഴയിലേക്ക് പോകുന്ന വാഹനങ്ങൾ വൈറ്റിലയിൽ നിന്നും ഇടത്ത് തിരിഞ്ഞ് പേട്ട ജങ്ഷൻ, ഗാന്ധി സ്‌ക്വയർ എന്നിങ്ങനെ കുണ്ടന്നൂർ ജങ്ഷനിലെത്തി യാത്ര തുടരണം.
Get real time update about this post categories directly on your device, subscribe now.