കശ്‌മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് എതിരായ ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്

കശ്‌മീരിൽ വിവിധ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തിയതിന് എതിരായ ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്.

7 മില്യണ് ജനങ്ങളുടെ ജീവിതം സ്തംഭിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ഭരണ ഘടനാ വിരുദ്ധമാണ് എന്നാണ് ഹർജിക്കാരുടെ വാദം. കോൺ​ഗ്രസ് നേതാവ് ​ഗുലാം നബി ആസാദ്, കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭാസിൻ എന്നിവരാണ് ഹർജിക്കാർ.

ജസ്റ്റിസ് എൻ വി രമണ അധ്യക്ഷൻ ആയ 3 അംഗ ബെഞ്ചാണ് വിധി പറയുക. ജസ്റ്റിസ് എൻ വി രമണയെ കൂടാതെ
ജസ്റ്റിസുമാരായ സുഭാഷ് റെഡ്ഡി, ബി ആർ ​ഗവായ് എന്നിവരാണ് വിധി പറയുന്ന ബഞ്ചിൽ ഉണ്ടാകുക.

കശ്മീരിന് സവിശേഷാധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിനോടനുബന്ധിച്ചാണ് കേന്ദ്രസർക്കാർ കശ്മീരിൽ നിയന്ത്രണങ്ങളേർപ്പെടുത്തിയത്. 2019 ഓ​ഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News