ജെഎൻയു വിഷയം; കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ഇന്ന് വീണ്ടും ചർച്ച നടത്തും

ജെഎൻയു വിഷയത്തിൽ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ഇന്ന് വീണ്ടും ചർച്ച നടത്തും. വൈസ് ചാൻസലറെ മാറ്റാതെ സമരം അവസാനിപ്പിക്കില്ല എന്നാണ് വിദ്യാർത്ഥി യൂണിയൻ നിലപാട്. ഇക്കാര്യം ഉച്ചയ്ക്ക് നടക്കുന്ന ചർച്ചയിൽ യൂണിയൻ പ്രതിനിധികൾ ആവർത്തിക്കും.

മാനവ വിഭവ ശേഷി മന്ത്രാലയം സെക്രട്ടറിയുടെ നേതൃത്വത്തിൽ ആണ് ചർച്ച നടക്കുക. ഇന്നത്തെ ചർച്ചയിൽ വൈസ് ചാൻസലർ പങ്കെടുക്കാൻ ആണ് സാധ്യത. ഇന്നലെ നടത്തിയ ചർച്ച പരാജയം ആവുകയും വിദ്യാർത്ഥികൾ രാഷ്‌ട്രപതി ഭവൻ മാർച്ച് നടത്തുകയും ചെയ്തിരുന്നു.

അതേസമയം രാജീവ് ചൗക്കിലെ പ്രതിഷേധം ഇന്നലെ രാത്രി താല്‍കാലികമായി അവസാനിപ്പിച്ചപ്പോള്‍ സമരം പൂര്‍വ്വാധികം ശക്തിയോടെ നാളെ പുനരാരംഭിക്കുമെന്ന് വിദ്യാര്‍ത്ഥി യൂണിയൻ അറിയിച്ചിരുന്നു. അതേസമയം ഒന്നിന് പുറകെ ഒന്നായി വിദ്യാര്‍ത്ഥികൾ നടത്തിയ സമരപരമ്പര ദില്ലി പൊലീസിനെയും കേന്ദ്രസര്‍ക്കാരിനെയും ഒരേപോലെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.

ഇന്നത്തെ ചർച്ചയുടെ തീരുമാനത്തിന് അനുസരിച്ച് തുടർ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ ആണ് വിദ്യാർത്ഥികളുടെ ധാരണ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here