യുഎസ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ ഇന്ത്യൻ സ്ഥാനപതികളുടെ രണ്ട് ദിവസത്തെ കശ്മീർ സന്ദർശനം ഇന്ന് അവസാനിക്കും. കശ്‌മീരിലെ സ്ഥിതിഗതികൾ വിലയിരുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
ഇന്നലെ കശ്മീരിൽ എത്തിയ സംഘം മധ്യമപ്രവർത്തകരുമായും, പ്രദേശവാസികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഇപ്പോഴും വീട്ടുതടങ്കലിൽ കഴിയുന്ന മുൻമുഖ്യമന്ത്രിമാരെ ഉൾപ്പെടെ സന്ദർശിക്കാൻ സംഘത്തിന് അനുമതി നൽകിയിട്ടില്ല.
അതേസമയം വിദേശപ്രതിനിധികളുടെ കശ്മീർ സന്ദര്ശനത്തിനെതിരെ വിമർശനങ്ങൾ ശക്തമാണ്.
Get real time update about this post categories directly on your device, subscribe now.