ജിഡിപി കുത്തനെ താഴേക്ക്; വിദഗ്‌ധരുമായി മോദിയുടെ അടിയന്തര കൂടിയാലോചന; നിർമല സീതാരാമനെ ക്ഷണിച്ചില്ല

രാജ്യത്തിന്റെ വളർച്ചനിരക്ക്‌ 11 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്‌ കൂപ്പുകുത്തുമെന്ന മുന്നറിയിപ്പ് പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിതി ആയോഗിലെ വിദഗ്‌ധരുമായി അടിയന്തര കൂടിയാലോചന നടത്തി.

യോഗത്തിലേക്ക് ധനമന്ത്രി നിർമല സീതാരാമനെ ക്ഷണിച്ചില്ല. കേന്ദ്രമന്ത്രിമാരായ അമിത്‌ ഷാ, നിതിൻ ഗഡ്‌കരി, നിതി ആയോഗ്‌ ഉപാധ്യക്ഷൻ രാജീവ്‌ കുമാർ, സിഇഒ അമിതാഭ്‌ കാന്ത്‌, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അധ്യക്ഷൻ ബിബേക്‌ ദേബ്‌റോയ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

സാമ്പത്തിക മുരടിപ്പ് അതിജീവിക്കാനുള്ള വഴിതേടിയാണ് ചര്‍ച്ച. ഫെബ്രുവരി ഒന്നിനാണ് പൊതുബജറ്റ്‌. കഴിഞ്ഞ ദിവസം വൻകിട കോർപറേറ്റുകളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.

നടപ്പുവർഷം ജിഡിപി വളർച്ച വെറും അഞ്ച്‌ ശതമാനത്തിലേക്ക്‌ ഇടിയുമെന്നാണ്‌ കേന്ദ്ര സ്ഥിതിവിവര കാര്യാലയത്തിന്റെ വെളിപ്പെടുത്തല്‍. ആഗോളമാന്ദ്യ പശ്ചാത്തലത്തില്‍ 2008–09ല്‍ ജിഡിപി വളർച്ച 3.1 ശതമാനത്തിലേക്ക്‌ കൂപ്പുകുത്തി. എന്നാൽ, ഇപ്പോള്‍ ആ​ഗോള പ്രതിസന്ധി ഇല്ലാതെതന്നെ വളര്‍ച്ച ഇടിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News