ആലപ്പുഴ കാപ്പികോ റിസോര്‍ട്ട് ഉടന്‍ പൊളിക്കണമെന്ന് സുപ്രീംകോടതി; ഹര്‍ജി തള്ളി

ദില്ലി: തീരദേശ പരിപാലന നിയമം ലംഘിച്ച ആലപ്പുഴയിലെ കാപ്പികോ റിസോര്‍ട്ട് ഉടന്‍ പൊളിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്.

റിസോര്‍ട്ട് പൊളിക്കാനുള്ള ഹൈക്കോടതി വിധിക്ക് എതിരെ കാപ്പിക്കോ നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് കോടതി വിധി. ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ആലപ്പുഴ പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്തില്‍പെട്ട കാപ്പികോ തീരദേശ പരിപാലന നിയമം ലഘിച്ചുയെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഇത് പൊളിക്കണമെന്ന് ഹൈക്കോടതി 2013ല്‍ ഉത്തരവ് ഇടുകയും ചെയ്തു.

കാപ്പികോയ്ക്ക് ഒപ്പം വാമിക റിസോര്‍ട്ടും പൊളിക്കാനും ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ വാമിക റിസോര്‍ട്ട് മാത്രമാണ് പൊളിച്ച് നീക്കിയത്. കാപ്പികോ സുപ്രീംകോടതിയെ സമീപിച്ച് പൊളിക്കല്‍ നടപടി തല്‍ക്കാലം നിര്‍ത്തി വയ്ക്കാന്‍ ഉത്തരവ് അന്ന് നേടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News