ഷെയിന്‍ വിഷയം: മോഹന്‍ലാലിനെ തള്ളി നിര്‍മാതാക്കള്‍

കൊച്ചി: ഷെയിന്‍ നിഗം വിഷയം ഒത്തുതീര്‍പ്പായെന്ന മോഹന്‍ലാലിന്റെ പ്രസ്താവനയെ തള്ളി നിര്‍മാതാക്കള്‍.

ഒത്തുതീര്‍പ്പിനെക്കുറിച്ച് അറിയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞതിനെപറ്റി ധാരണയില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ ഷെയിനുമായി ചര്‍ച്ചക്കില്ലെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന് എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് പ്രശ്നം തീര്‍പ്പായെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളെ അറിയിച്ചത്.

ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും നിര്‍ത്തിവച്ച ഷെയിന്‍ ചിത്രങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്നുമാണ് അമ്മ യോഗത്തിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞു.

ഇതിന് പിന്നാലെയാണ് മോഹന്‍ലാലിനെ തള്ളി നിര്‍മാതാക്കള്‍ രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News