”3,000 ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയവര്‍ക്ക്, നജീബിനെ കണ്ടെത്താന്‍ സാധിച്ചില്ല”; ഒരു മറുപടി

ദില്ലി: ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് നേരെ കുപ്രചരണങ്ങള്‍ നടത്തുന്ന സംഘപരിവാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍.

ജെഎന്‍യു ക്യാമ്പസില്‍ നിന്ന് 3,000 ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയവര്‍ക്ക് കാണാതായ നജീബിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് കനയ്യകുമാര്‍ പറഞ്ഞു.

”എങ്ങനെയാണ് ഇത്രയും ഗര്‍ഭ നിരോധന ഉറകള്‍ അവര്‍ എണ്ണിത്തിട്ടപ്പെടുത്തിയതെന്ന് അറിയില്ല. ബോളിവുഡ് താരം ദീപിക പദുകോണ്‍ സര്‍ക്കാര്‍ പദ്ധതിയുടെ അംബാസിഡര്‍ ആയിരുന്നപ്പോള്‍ രാജ്യ സ്‌നേഹിയായിരുന്നു. എന്നാല്‍ ജെഎന്‍യു സന്ദര്‍ശിച്ചതോടെ ദീപിക രാജ്യദ്രോഹിയായി.” കനയ്യകുമാര്‍ പരിഹസിക്കുന്നു.

”ജെഎന്‍യുവിനെ നിങ്ങള്‍ വേണ്ടത്ര അപഹസിച്ചോളൂ. ഞങ്ങളെ ദേശവിരുദ്ധരെന്ന് വിളിച്ചോളൂ. എന്നാല്‍ അത് നിങ്ങളുടെ മക്കള്‍ക്ക് ജോലി നേടാന്‍ സഹായിക്കില്ല. അത് ജീവിതത്തിന് സുരക്ഷിതത്വം നല്‍കില്ല. അത് നിങ്ങള്‍ക്ക് അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ നല്‍കില്ല. നിങ്ങളുടെ മോഹഭംഗം എന്താണെന്ന് എനിക്കറിയാം. ജെഎന്‍യുവില്‍ പ്രവേശനം നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.” കനയ്യകുമാര്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here