കശ്മീര്‍: നിയന്ത്രണങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കേന്ദ്രം തയ്യാറാവണമെന്ന് യെച്ചൂരി; വിദേശ പ്രതിനിധികളെ കൊണ്ടുപോകുന്നത് പിആര്‍ വര്‍ക്ക്

ദില്ലി: സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച് കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ പ്രസിദ്ധീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ഇന്റര്‍നെറ്റ് മൗലികമായ അവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കശ്മീരിന്റെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് മറുപടി പറയേണ്ടി വരും. മുന്‍ മുഖ്യമന്ത്രിമാരെ തടവില്‍ വെച്ചിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും യെച്ചൂരി ചോദിച്ചു.

വിദേശ പ്രതിനിധികളെ കശ്മീരിലേക്ക് കൊണ്ടുപോകുന്നത് കേന്ദ്രസര്‍ക്കാരിന്റെ പിആര്‍ വര്‍ക്ക് മാത്രമാണ്. അന്താരാഷ്ട്രസമൂഹത്തിന് മുന്നില്‍ കശ്മീരില്‍ മൗലികവകാശങ്ങളുടെ ലംഘനം നടക്കുന്നില്ലെന്ന് വരുത്താനുള്ള ശ്രമമാണിതെന്നും യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News