സംഘികളെ, ദീപിക പറയുന്നത് നിങ്ങള്‍ കേള്‍ക്കണം: ”പോരാടുന്ന യുവതലമുറ അഭിമാനം, അവര്‍ അഭിപ്രായങ്ങള്‍ ഭയമില്ലാതെ തുറന്നു പറയുന്നു”

സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് ഇരയായ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കഴിഞ്ഞദിവസമാണ് ദീപിക പദുക്കോണ്‍ ജെഎന്‍യു ക്യാമ്പസില്‍ എത്തിയത്.

ക്യാമ്പസിലെത്തി വിദ്യാര്‍ഥികളോടൊപ്പം സമയം ചിലവഴിച്ച ശേഷം, ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദീപിക പറഞ്ഞത് ഇങ്ങനെയാണ്:

”നമ്മുടെ വ്യക്തിത്വം എന്താണെന്നത് ഭയമില്ലാതെ പ്രകടിപ്പിക്കാന്‍ നമുക്ക് കഴിയണം. ഇന്നത്തെ തലമുറയോട് എനിക്ക് അഭിമാനം തോന്നുന്നു. നമ്മള്‍ നമ്മുടെ രാജ്യത്തെ കുറിച്ചും അതിന്റെ നല്ലഭാവിയെ കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു. സാഹചര്യമോ സന്ദര്‍ഭമോ എന്തു തന്നെ ആകട്ടെ. ജനങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ ഭയമില്ലാതെ തുറന്നു പറയുന്നുണ്ട്. ആവശ്യങ്ങള്‍ ഉന്നയിച്ച് അവര്‍ തെരുവിലിറങ്ങുന്നുണ്ട്. സമൂഹത്തിലും ജീവിതത്തിലും ഒരു മാറ്റം അനിവാര്യമാണ്.”

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News