പൗരത്വ നിയമ ഭേദഗതി; ഒടുവില്‍ നജീബ് ജഗും മോദിയെ കൈവിട്ടു; നീക്കത്തില്‍ ഞെട്ടി ബിജെപി

നരേന്ദ്രമോദിയ്ക്കായി ദില്ലി മുഖ്യമന്ത്രി അരവിദ് കേജരിവാളിനെതിരെ നിയമപോരാട്ടത്തിന് തുടക്കമിട്ട ദില്ലി മുന്‍ ലഫ്ന്റനന്റ് ഗവര്‍ണ്ണര്‍ നജീബ് ജഗ് പൗരത്വ ഭേദഗതിക്കെതിരെ തുറന്ന കത്തുമായി രംഗത്ത്. നജീബ് ജംഗടക്കം 106 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഭേദഗതിക്കെതിരെ കേന്ദ്ര സര്‍ക്കാരിന് തുറന്ന കത്തെഴുതി.

പൗരത്വ രജിസ്റ്ററും പൗരത്വ നിയമഭേദഗതിയും പാഴ്ശ്രമം. അതിന് ചിലവാക്കുന്ന പണം സാമൂഹ്യസുരക്ഷ പദ്ധതികള്‍ക്ക് ചിലവഴിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

വിവിധ ലോകരാഷ്ട്രങ്ങളില്‍ അബാസിഡര്‍മാരായി പ്രവര്‍ത്തിച്ചിരുന്നവര്‍, മുന്‍ ക്യാബിനറ്റ് സെക്രട്ടറിമാര്‍, വിവിധ
സംസ്ഥാനങ്ങളിലെ മുന്‍ ചീഫ് സെക്രട്ടറിമാര്‍ തുടങ്ങി 106 പേരാണ് കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ രജിസ്റ്ററിനെതിരേയും പൗരത്വ ഭേദഗതിക്കെതിരെയും രംഗത്ത് വന്നിരിക്കുന്നത്.

രാജ്യത്തെ പൗരന്‍മാരെ അഭിസംബോധന ചെയ്തിരിക്കുന്ന കത്തില്‍ 43മനായാണ് ദില്ലി മുന്‍ ലഫ്ന്റന്‍ ഗവര്‍ണ്ണര് നജീബ് ജഗ് ഒപ്പിട്ടിരിക്കുന്നത്.

ആര്‍.എസ്.എസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നജീബ് ജഗ് ദില്ലി ലഫ്. ഗവര്‍ണ്ണറായിരിക്കെ മോദി സര്‍ക്കാരിന് വേണ്ടി കേജരിവാള്‍ സര്‍ക്കാരിനെതിരെ കോടതി വ്യവഹാരങ്ങള്‍ക്ക് വരെ തുടക്കമിട്ടായാളാണ്.

മോദിയുടെ കള്ളിപാവയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നജീബ് ജഗ് പൗരത്വ ഭേദഗതിക്കെതിരെ രംഗത്ത് എത്തിയത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചു. ചലച്ചിത്ര താരം ദീപിക പദുക്കോണിന്റെ ജെഎന്‍യു സന്ദര്‍ശനം എന്‍ഡിഎയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും പൗരത്വ ഭേദഗതിയെ വിമര്‍ശിച്ചിരിക്കുന്നത്.

മജിസ്‌ട്രേറ്റിന് പോലും തടങ്ങല്‍ പാളയങ്ങള്‍ തുറക്കാന്‍ കഴിയുന്ന നിയമ ഭേദഗതി ഭയപ്പെടുത്തുന്നതാണന്ന് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കത്തില്‍ ചൂണ്ടികാട്ടുന്നു.

List of signatories by The Wire on Scribd

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News