തിരുവനന്തപുരം: സമരം ചെയ്യുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ ഇന്ദ്രന്‍സ്.
ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് അമല്‍ പുല്ലര്‍കാട്ടിനോടാണ് ഇന്ദ്രന്‍സിന്റെ പ്രതികരണം.
ഇന്ദ്രന്‍സിന്റെ വാക്കുകള്‍:
‘ജെഎന്‍യുവിലെ കുട്ടികളോട് എന്റെ അന്വേഷണം പറയണം കേട്ടോ. എന്തൊക്കെ അക്രമങ്ങളാണ് ചില ബോധമില്ലാത്തവര്‍ അവിടെ വന്ന് കാണിക്കുന്നത്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ സര്‍വ്വകലാശാലയല്ലേ. എന്നിരുന്നാലും വിവരമുള്ളവര്‍ അവിടുത്തെ കുട്ടികള്‍ക്കൊപ്പമേ നില്‍ക്കൂ.’ ഇന്ദ്രന്‍സ് പറഞ്ഞതായി അമല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here