നിക്ഷേപ സംഗമം: ഒരു ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി; കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി പ്രവര്‍ത്തിക്കുമെന്ന് വ്യവസായികള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

കൊച്ചി: അസെന്റ് 2020 നിക്ഷേപ സംഗമത്തില്‍ ഒരു ലക്ഷം കോടിയില്‍പരം രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി പ്രവര്‍ത്തിക്കാനാണ് പരിശ്രമിക്കുന്നത്. നിങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഒരു ഭംഗവും വരില്ലെന്ന് വ്യവസായികള്‍ക്ക് മുഖ്യമന്ത്രി പിണറായി ഉറപ്പുനല്‍കി.

ചിലര്‍ പ്രചരിപ്പിക്കുന്നത് പോലെ കേരളം നിക്ഷേപ സൗഹൃദമല്ലാത്ത സംസ്ഥാനമല്ല. കേരളത്തിന്റെ നിക്ഷേപ സൗഹൃദ സാഹചര്യം നിലനിര്‍ത്താന്‍ കഴിയും. നിക്ഷേപത്തിന്റെ ആവശ്യം മനസ്സിലാക്കാതെ ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രയാസങ്ങളില്ലാതെ നിക്ഷേപം നടത്താനുള്ള സാഹചര്യം സംസ്ഥാനത്തുണ്ടാകും. നിക്ഷേപം നാടിന്റെ പുരോഗതിക്കാണ് സഹായകമാവുന്നത്. അവര്‍ക്ക് പ്രോത്സാഹനം ലഭിക്കണം. എന്നാല്‍ ചട്ടങ്ങള്‍ പാലിച്ചാണ് നടപടി ക്രമങ്ങള്‍ എന്ന് ഉറപ്പു വരുത്തണം. പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ കഴിയണമെന്നും തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഉറച്ച ശ്രമം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News