പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ എസ്എഫ്‌ഐയുടെ രാപ്പകല്‍ ധര്‍ണ

പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ രാപ്പകല്‍ ധര്‍ണ. മതനിരപേക്ഷ രാഷ്ട്രത്തിന് കരുത്ത് ആവുക എന്ന മുദ്രാവാക്യവുമായാണ് 24 മണിക്കൂര്‍ ധര്‍ണ ആരംഭിച്ചത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് അഡ്വക്കറ്റ് പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ധര്‍ണയില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ഐക്യദാര്‍ഢ്യവുമായി എത്തി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി വിദ്യാര്‍ത്ഥിസമൂഹം പ്രതിരോധ കോട്ട തീര്‍ക്കുമ്പോള്‍ അതിനൊപ്പം നില്‍ക്കുകയാണ് കണ്ണൂരിലെ വിദ്യാര്‍ത്ഥികളും. എസ്എഫ്‌ഐ നേതൃത്വത്തിലാണ് കണ്ണൂരില്‍ രാപ്പകല്‍ ധര്‍ണ നടത്തുന്നത്.കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് രാപ്പകല്‍ സമരത്തില്‍ പങ്കെടുക്കുന്നത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ധര്‍ണ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി. രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ ധര്‍ണ സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ അഭിവാദ്യം ചെയ്തു. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാപകല്‍ ധര്‍ണ സമരം സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News