ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20യില്‍ സഞ്ജു കളിക്കും; ഇന്ത്യയ്ക്ക് ആദ്യം ബാറ്റിങ്

പൂനെ: ശ്രീലങ്കയ്‌ക്കെതിരെ ഇന്ന് നടക്കുന്ന ട്വന്റി 20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കും.ഏറെ നാളത്തെ കാത്തിരുപ്പിന് ശേഷമാണ് മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ജഴ്‌സിയണിയുന്നത്.

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ ഋഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായാണ് സഞ്ജു ഇറങ്ങുന്നത്.

ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു.ശിവം ദുബെയ്ക്കു പകരം മനീഷ് പാണ്ഡെയും കുല്‍ദീപ് യാദവിനു പകരം യുസ്വേന്ദ്ര ചെഹലും ഇന്നത്തെ മത്സരത്തില്‍ കളിക്കും.

നിലവില്‍ ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര നേടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News