ദില്ലി പോലീസിനെയും ബിജെപിയെയും വെട്ടിലാക്കി ഇന്ത്യ ടുഡേയുടെ സ്റ്റിംഗ് ഓപ്പറേഷന്‍; വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത് എബിവിപി തന്നെ; അക്രമത്തിന് നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍

ജെഎന്‍യുവില്‍ അക്രമം നടത്തിയത് എബിവിപിയെന്ന് അക്രമത്തിന് നേതൃത്വം നല്‍കിയ ജെഎന്‍യു വിദ്യാര്‍ത്ഥിയും എബിവിപി ആക്ടിവിസ്റ്റുമായ അക്ഷത് അവസ്തി എന്ന വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍.

ഫീസ് വര്‍ദ്ദനവിനെതിരെ സമരം നടത്തിയ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷേ ഖോഷിനെ ഉള്‍പ്പെടെ വിദ്യാര്‍ത്ഥിനികളെയും അധ്യാപികയെയും ഹോസ്റ്റലില്‍ കയറി മര്‍ദ്ധിച്ചത് എബിവിപി പ്രവര്‍ത്തകര്‍ തന്നെയെന്ന് തുറന്ന് പറഞ്ഞ് ആക്രമണത്തിന് നേതൃത്വം കൊടുത്ത ഒന്നാം വര്‍ഷ ബിഎ ഫ്രഞ്ച് വിദ്യാര്‍ത്ഥി അക്ഷത് അവസ്തി.

ഇന്ത്യ ടുഡേയുടെ സ്റ്റിംഗ് ഓപ്പറേഷനിലാണ് ജെഎന്‍യു വിദ്യാര്‍ത്ഥിയും എബിവിപി ആക്ടിവിസ്റ്റുമായ അക്ഷത് അവസ്തിയുടെ വെളിപ്പെടുത്തല്‍.

സമാധാനപരമായി സമരം നടത്തിയിരുന്ന വിദ്യാര്‍ത്ഥികളെ ഇരുമ്പ് ദണ്ഡും ചുറ്റികയും ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി മുഖംമൂടിവച്ച സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. മുഖം മൂടി അണിഞ്ഞ് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത് താനും എബിവിപി അംഗങ്ങളുമെന്ന് അക്ഷത് അവസ്തി വെളിപ്പെടുത്തി.

യൂണിയന്‍ പ്രസിഡന്റ് ഐഷേ ഖോഷ് ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ആക്രമണത്തില്‍ സാരമായി പരുക്കേറ്റിരുന്നു. ആദ്യം ആക്രമിച്ചത് പെരിയാര്‍ ഹോസ്റ്റലാണെന്നും 20ഓളം എബിവിപി അംഗങ്ങള്‍ അക്രമത്തില്‍ പങ്കെടുത്തുവെന്നും താനാണ് എബിവിപി അക്രമികളെ സംഘടിപ്പിച്ചതെന്നും.

വടി ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ താന്‍ മര്‍ധിച്ചെന്നും അക്ഷത് അവസ്തി വീഡിയോയില്‍ പറയുന്നു. ഐഷേ ഖോഷ് ഉള്‍പ്പെടെയുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണമഴിച്ചുവിട്ടതെന്ന് സംഘപരിവാര്‍ നുണപ്രചാരണം ജെഎന്‍യു വിസി ആവര്‍ത്തിക്കുകയും ഐഷേ ഖോഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ദില്ലി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സംഘപരിവാര്‍ കേന്ദ്രങ്ങളുടെ വ്യാജപ്രചാരണങ്ങളുടെയാകെ മുനയൊടിക്കുന്നതാണ് അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത എബിവിപി പ്രവര്‍ത്തകന്റെ ഏറ്റുപറച്ചില്‍. അക്ഷത് അവസ്തി എബിവിപി അംഗമല്ലെന്ന ന്യായീകരണവുമായി എബിവിപിയും രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here