ശ്രീലങ്കയെ തകര്‍ത്തത് 78 റണ്‍സിന്; ഇന്ത്യയ്ക്ക് പരമ്പര

പൂനെ: ശ്രീലങ്കക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്. മൂന്നാം പോരാട്ടത്തില്‍ 78 റണ്‍സിന്റെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. രണ്ടും മൂന്നും മത്സരങ്ങള്‍ വിജയിച്ച് 2-0ത്തിനാണ് ഇന്ത്യയുടെ പരമ്പര നേട്ടം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ ശ്രീലങ്കയുടെ പോരാട്ടം 15.5 ഓവറില്‍ 123 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ വിജയവും പരമ്പരയും സ്വന്തമാക്കിയത്.

ഓപണര്‍മാരായ കെഎല്‍ രാഹുല്‍ (54), ശിഖര്‍ ധവാന്‍ (52), എന്നിവര്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. സ്‌കോര്‍ 97ല്‍ നില്‍ക്കെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ധവാനാണ് ആദ്യം മടങ്ങിയത്. 36 പന്തിലാണ് ഇരുവരും അര്‍ധ ശതകം നേടിയത്. അഞ്ച് ഫോറും ഒരു സിക്സും രാഹുല്‍ നേടി. ധവാന്‍ ഏഴ് ഫോറും ഒരു സിക്സും പറത്തി.

പിന്നാലെ സഞ്ജു സാംസണാണ് ക്രീസിലെത്തിയത്. ബാറ്റിങിനിറങ്ങിയ സഞ്ജു ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തി ആവേശം നിറച്ചെങ്കിലും രണ്ടാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി.

ഇന്ത്യക്കായി നവ്ദീപ് സെയ്നി മൂന്ന് വിക്കറ്റുകള്‍ നേടി. വാഷിങ്ടന്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ബുമ്റ ഒരു വിക്കറ്റ് നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News