പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിന്റെ നിലപാട്‌ സ്വാഗതാർഹം ; യുപിയിൽ ഗുജറാത്ത്‌ മോഡൽ വേട്ട : മേധാ പട്‌കർ

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കുനേരെ മുസഫർ നഗറിലും യുപിയുടെ മറ്റുഭാഗങ്ങളിലും നടന്ന ക്രൂരമായ വേട്ടയാടൽ ഗുജറാത്ത്‌ മോഡൽ വംശഹത്യയാണെന്ന്‌ പ്രമുഖ സാമൂഹ്യപ്രവർത്തക മേധാ പട്‌കർ.

മുസഫർ നഗറിൽ മുസ്ലിം കുടുംബങ്ങളെ തെരഞ്ഞുപിടിച്ച്‌ ആക്രമിക്കുകമാത്രമല്ല അവരുടെ സ്വത്തും കൊള്ളയടിച്ചു. നിരപരാധികളായ യുവാക്കളാണ്‌ കൊലചെയ്യപ്പെട്ടത്‌.

മുസ്ലിം വീടുകളിൽ കയറിയാണ്‌ പൊലീസ്‌ അതിക്രമം കാട്ടിയത്‌. വിവാഹത്തിന്‌ ഒരുക്കം നടത്തുന്ന വീട്ടിൽവരെ കയറി കൊള്ള നടത്തി.

മൻ കീ ബാത്തിൽ എന്തിനെക്കുറിച്ചും പറയുന്ന പ്രധാനമന്ത്രി ഇതിനെക്കുറിച്ച്‌ പ്രതികരിച്ചില്ല. മുസഫർ നഗറിലും സമീപ പ്രദേശങ്ങളിലും സന്ദർശിച്ചു തയ്യാറാക്കിയ വിശദ റിപ്പോർട്ട്‌ അടുത്തുതന്നെ പ്രസിദ്ധീകരിക്കും.

ജെഎൻയു വിദ്യാർഥികളെ അതിക്രൂരമായാണ്‌ വേട്ടയാടിയത്‌. ഹിന്ദുരക്ഷാസേന അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുപോലും ഡൽഹി പൊലീസ്‌ ഒരു കേസ്‌ രജിസ്‌റ്റർ ചെയ്‌തില്ലെന്നു മാത്രമല്ല, പരാതിപോലും സ്വീകരിക്കാൻ തയ്യാറായില്ല. പൗരത്വ നിയമ ഭേദഗതി ഭരണഘടനയ്‌ക്കു എതിരാണ്‌. –-മേധാപട്‌കർ പറഞ്ഞു. ആലപ്പുഴ പ്രസ്‌ക്ലബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

കേരളത്തിന്റെ നിലപാട്‌ സ്വാഗതാർഹം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സ്വീകരിച്ച നിലപാട്‌ സ്വാഗതാർഹമാണെന്ന്‌ മേധ പട്‌കർ. ഇക്കാര്യത്തിൽ കേരള സർക്കാർ പ്രത്യേകിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടും പ്രതിപക്ഷകക്ഷികൾ ഒപ്പംനിന്നതും അഭിനന്ദനാർഹമാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News