സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് തുടങ്ങും; പൗരത്വ നിയമഭേദഗതിക്കെതിരായ തുടര്‍ പ്രക്ഷോഭങ്ങള്‍ ചര്‍ച്ചയാകും

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും.

യോഗത്തിൽ പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റർ, കശ്മീർ, ജാമിയ സമരം, ജെ എൻ യുവിലെ സംഘർഷം, സാമ്പത്തിക, കാർഷിക പ്രതിസന്ധി, തുടങ്ങിയ വിഷയങ്ങൾ ഉള്‍പ്പെടെ ചർച്ചയാവും.

പൗരത്വഭേദഗതി നിയമത്തിൽ കേന്ദ്രസല്‍ക്കാരിനെതിരെയുള്ള തുടർപ്രക്ഷോഭങ്ങളും യോഗം ചർച്ച ചെയ്യും.

ഇതിന് പുറമെ വരാനിരിക്കുന്ന ബജറ്റ് സെഷനിൽ കേന്ദ്ര സർക്കാരിനെതിരായ യോജിച്ച പോരാട്ടത്തിനു സ്വീകരിക്കേണ്ട സമീപനങ്ങളും ചർച്ചയാകും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here