കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിന് ജനുവരി 16 ന് കോഴിക്കോട് തുടക്കമാവും

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിന് ജനുവരി 16 ന് കോഴിക്കോട് തുടക്കമാവും. കടപ്പുറത്ത് നടക്കുന്ന 4 ദിവസത്തെ മേള, 16 ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

യു എ ഇ യിലെ പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി തനി ബിൻ അഹമ്മദ് അൽസയൗദി ചടങ്ങിൽ മുഖ്യാതിഥിയാവും.

കല, സാഹിത്യം, രാഷ്ട്രീയം, സിനിമ, ഫിലോസഫി, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങൾ ഇത്തവണയും കെ എൽ എഫിൽ ചർച്ചയാവും. 5 വേദികളിലായി 209 സെഷനുകളിൽ വിവിധ ഭഷകളിൽ നിന്നുള്ള അഞ്ഞൂറോളം അതിഥികളാണ് പങ്കെടുക്കുക.

സാഹിത്യ സാംസ്ക്കാരിക രാഷ്ട്രീയ, മാധ്യമ രംഗത്തെ പ്രമുഖർ വേദിയിലെത്തും. പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്നതാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഇത്തവണത്തെ ഫോക്കസ് തീമെന്ന് സംഘാടകരായ രവി ഡി സി അറിയിച്ചു.

സ്പെയിനാണ് അതിഥി രാജ്യം, സ്പെയിനിൽ നിന്നുള്ള ഇരുപതിലധികം കലാകാരന്മാരും എഴുത്തുകാരും മാധ്യമ പ്രവർത്തകരും മേളയ്ക്കെത്തും.

ഇന്ത്യൻ ഭാഷകളിൽ നിന്ന് തമിഴാണ് അതിഥി ഭാഷ. കെ എൽ എഫ് സാഹിത്യ പുരസ്ക്കാരം – ഫിക്ഷൻ, നോൺ ഫിക്ഷൻ, പോപ്പുലർ സയൻസ്, യാത്ര എന്നീ വിഭാഗങ്ങളിലും മലയാളത്തിലെ ഏറ്റവും മികച്ച പുസ്തകത്തിനുള്ള പുരസ്ക്കാരവും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്.

കലാകാരന്മാർക്കും എഴുത്തുകാർക്കുമായി ഒരുക്കുന്ന വാഗമൺ റെസിഡൻസി പ്രോഗ്രാമിന്റെ പ്രഖ്യാപനവും മേളയിലുണ്ടാകും. ദിവസവും വൈകീട്ട് കലാപരിപാടികൾ അരങ്ങേറും.

കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ ഫെസ്റ്റിവൽ ചെയർമാൻ എ പ്രദീപ്കുമാർ എം എൽ എ, ജനറൽ കൺവീനർ എ കെ അബ്ദുൾ ഹക്കീം എന്നിവരും പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News