മരട്: നിയമ ലംഘനങ്ങള്‍ നിലംപതിക്കാന്‍ നിമിഷങ്ങള്‍; നിരോധനാജ്ഞ നിലവില്‍ വന്നു; പ്രദേശത്ത് കനത്ത സുരക്ഷ; മാലിന്യ നിര്‍മാര്‍ജനത്തിന് വിപുലമായ സംവിധാനങ്ങള്‍

അനേകം നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫ്‌ലാറ്റുകളില്‍ രണ്ടെണ്ണം നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ നിലംപതിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം.

പ്രദേശത്ത് നിരോധനാജ്ഞ നിലവില്‍ വന്നു. 10 30 ഓടെ ഗതാഗത നിയന്ത്രണങ്ങളും നിലവില്‍ വരും. നിയമ ലംഘനം കണ്ടെത്തിയ ഫ്‌ലാറ്റുകളില്‍ രണ്ടെണ്ണമാണ് ഇന്ന് തകര്‍ക്കുക.

ഹോളിഫെയ്ത്ത് എച്ച് ടു ഓ ആണ് ആദ്യം പൊളിക്കുന്ന ഫ്‌ലാറ്റ്. 11 മണിക്കാണ് ആദ്യ സ്‌ഫോടനം. പിന്നാലെ ആല്‍ഫ ഫ്‌ലാറ്റും നിലംപൊത്തും.

നാല് തവണയാണ് ജാഗ്രതാ സൈറണ്‍ മുഴങ്ങുക ആദ്യ സൈറണ്‍ രാവിലെ 10 30 നും. രണ്ടാം സൈറണ്‍ 10 55 നും മൂന്നാം സൈറണ്‍ 10 59 നും മുഴങ്ങും.

സ്‌ഫോടനത്തിന് മുമ്പ് പ്രദേശത്തെ തേവര- കുണ്ടന്നൂര്‍ റോഡില്‍ വാഹന ഗതാഗതവും കായല്‍ ഗതാഗതവും നിരോധിക്കും. കായല്‍ മേഖലകളില്‍ മറൈന്‍ കോസ്റ്റല്‍ പൊലീസിന്റെ സുരക്ഷ ലഭ്യമാക്കും.

പൊളിക്കുന്ന ഫ്‌ലാറ്റുകള്‍ക്ക് 200 മീറ്റര്‍ ചുറ്റളവില്‍ നിയന്ദ്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ഫ്‌ലാറ്റുകള്‍ക്ക് ചുറ്റും 800 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

മരടില്‍ ഇന്ന് രാവിലെ എട്ടുമുതല്‍ വൈകീട്ട് നാല് വരെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ പൂര്‍ണ സജ്ജമെന്ന് ചെന്നൈ ഐഐടി സംഘവും സ്‌ഫോടനങ്ങല്‍ കൃത്യമായിരിക്കുമെന്ന് പൊളിക്കുന്ന കമ്പനി പ്രതിനിധികളും അറിയിച്ചു.

പ്രകമ്പനം അളക്കാന്‍ പത്തിടങ്ങളില്‍ ആക്‌സിലറോ മീറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയ നാല് ഫ്‌ലാറ്റുകളില്‍ നിന്നായി 1200 ഓളം താമസക്കാരെയാണ് മാറ്റി പാര്‍പ്പിച്ചത് 11 30 തോടുകൂടി ഇവര്‍ക്ക് അവരവരുടെ താമസ സ്ഥലങ്ങളിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നാണ് അധികൃര്‍ അറിയിക്കുന്നത്.

സ്‌ഫോടനത്തിലൂടെ ഉണ്ടാവുന്ന 76000 ഓളം ടണ്‍ മാലിന്യത്തിന്റെ സംസ്‌കരണം വലിയ വെല്ലുവിളിയാണ് ഇവ സംസ്‌കരിച്ച് പുനരുപയോഗ യോഗ്യമാക്കാനും വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ജര്‍മനിയില്‍ നിന്നും പ്രത്യേക യന്ത്രങ്ങള്‍ എത്തിച്ചാണ് ഫ്‌ലാറ്റ് പൊളിക്കുമ്പോഴുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കുക. മൂന്ന് മീറ്റര്‍ ഉയരത്തില്‍ ഈ മാലിന്യം ശേഖരിക്കാന്‍ ഏതാണ്ട് ഒരേക്കര്‍ സ്ഥലം ആവശ്യമായി വരും.

സമീപത്തെ ഉയര്‍ന്ന ജനസാന്ദ്രതയെ ബാധിക്കാതെ വേണം മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ എന്നതും വെല്ലുവിളിയാണ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News