എഴുകോൺ പൊലീസ് സ്റ്റേഷനിൽ കോൺസ്റ്റബിൾ തൂങ്ങിമരിച്ചു

എഴുകോൺ പൊലീസ് സ്റ്റേഷനിൽ കോൺസ്റ്റബിൾ തൂങ്ങിമരിച്ചു. കുണ്ടറ കുമ്പളം പടപ്പകര സ്വദേശി സ്റ്റാലിന്‍(44) ആണ് ജീവനൊടുക്കിയത്.

ഇന്നു പുലർച്ചെ 5.30 ഓടെ മൊബൈൽ ഫോൺ റിംങ് ചെയ്തിട്ടും എടുക്കാതായതോടെ പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേയനിനുള്ളിൽ അന്വേഷിച്ചെങ്കിലും കാണാതായതോടെ പുറത്തു പരിശോധിച്ചപ്പോഴാണ് സ്റ്റാലിന്‍ പോലീസ് സ്റ്റേഷന്റെ വരാന്തയിൽ തൂങി നിൽക്കുന്ന നിലയിൽ കണ്ടത്.

ഉടൻ തന്നെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് പോലീസുകാർ സാലിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്റ്റാലിന് വിഷാദ രോഗം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.മാത്രമല്ല വീട് വാങിയതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ബാധ്യതയും ഉള്ളതായും സൂചനയുണ്ട്.

ലഹരി വിമോചന കേന്ദത്തിൽ ചികിത്സക്കും സാലി വിധേയനായിട്ടുണ്ടെന്ന് കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ പറഞ്ഞു. മൃതദേഹം കൊട്ടാരകര താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here