തേവര -കുണ്ടന്നൂര്‍ റോഡിലും ദേശീയ പാതയിലും 10.55 മുതല്‍ ഗതാഗത നിരോധനം

കൊച്ചി: തീരദേശ നിയന്ത്രണചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൊളിക്കാനിരിക്കെ ശക്തമായ സുരക്ഷാ നടപടികളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി പൊലീസ്. 200 മീറ്റര്‍ ചുറ്റളവിലെ പ്രാദേശിക റോഡുകളില്‍ 10.30 മുതല്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി.

തേവര–കുണ്ടന്നൂര്‍ റോഡിലും ദേശീയ പാതയിലും 10.55 മുതല്‍ ഗതാഗത നിരോധനമുണ്ടാകും.ഉദ്യോഗസ്ഥരെത്തി അവസാനവട്ട പരിശോധനകള്‍ തുടങ്ങി.

കായലിലൂടെ ബോട്ടടക്കം യാത്ര ചെയ്യുന്നത് പൂര്‍ണമായി നിരോധിച്ചു. കായലിലൂടെ യാത്ര പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്.

ഒന്‍പത് മണിക്കുള്ളില്‍ ആളുകളെ പൂര്‍ണമായി ഒഴിപ്പിക്കുമെന്ന് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംങ് പ്രതികരിച്ചു.

കായലിന്റെ സുരക്ഷാചുമതലയടക്കം പൊലീസ് ഏറ്റെടുത്തിട്ടുണ്ട്.ഹോളി ഫെയ്ത്ത് അപ്പാര്‍ട്ടുമെന്റാണ് ആദ്യം പൊളിക്കുക. പൊലീസ് വിവിധ ഇടങ്ങളില്‍ ശക്തമായ പരിശോധന നടത്തുകയാണ്. അതേസമയം ഡ്രോണുകള്‍ പറത്തിയാല്‍ വെടിവെച്ചിടുമെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News