മരട് ആദ്യ സൈറണ്‍ മുഴങ്ങി; ഫ്‌ലാറ്റുകള്‍ നിമിഷങ്ങള്‍ക്കകം നിലംപൊത്തും

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ലാറ്റുകളില്‍ രണ്ടെണ്ണം നിമിഷങ്ങള്‍ക്കകം നിലംപതിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്രയും വലിയ ഫല്ാറ്റ സമുച്ഛയങ്ങള്‍ നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ തകര്‍ക്കുന്നത്.

10 55 ന് അടുത്ത സൈറണ്‍ മുഴങ്ങും 10 59 ന് മൂന്നാം സൈറണും മുഴങ്ങും. പതിനൊന്ന് മണിക്കാണ് ആദ്യ ഫ്‌ലാറ്റില്‍ സ്‌ഫോടനം നടക്കുക.

എച്ച് ടു ഒ ഹോളി ഫെയ്ത്ത് ആണ് ആദ്യം നിലംപൊത്തുക. തുടര്‍ന്ന് ആല്‍ഫാ സെറീനും ഇന്ന് സ്‌ഫോടനത്തിലൂടെ തകര്‍ക്കും മറ്റ് രണ്ട് ഫ്‌ലാറ്റുകള്‍ നാളെയാണ് പൊളിക്കുക.

പ്രദേശത്ത് പൊലീസിന്റെ ഗതാഗത നിയന്ത്രണം ആരംഭിച്ചു. 200 മീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെയും പൊലീസ് തടഞ്ഞിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel