ടെഹ്‌റാന്‍: യുക്രെയ്ന്‍ വിമാനം തകര്‍ത്തത് തങ്ങളാണെന്ന് സമ്മതിച്ച് ഇറാന്‍. ഇറാന്‍ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ശത്രുവിമാനമാണെന്ന് തെറ്റിദ്ധരിച്ചാണ് മിസൈല്‍ ആക്രമണം നടത്തിയതെന്നും മാനുഷികമായ തെറ്റാണ് സംഭവിച്ചതെന്നും ഇറാന്‍ വ്യക്തമാക്കി. തന്ത്രപ്രധാന സൈനിക കേന്ദ്രത്തിന് സമീപത്ത് കൂടിയാണ് വിമാനം പറന്നതെന്നും ഇറാന്‍ അധികൃതര്‍ അറിയിച്ചു.
യുക്രെയ്‌ന്റെ ബോയിംഗ് 737-800 ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനമാണ് ഇമാം ഖാംനഈ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെ തകര്‍ന്നു വീണത്. ടെഹ്‌റാനില്‍ നിന്ന് യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ ബോറിസ് പില്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു.
176 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. 82 ഇറാന്‍കാരും 63 കാനഡക്കാരും 11 യുക്രെയ്ന്‍കാരും വിമാനത്തിലുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here