മരട് സ്‌ഫോടനങ്ങള്‍ വിജയകരം; എച്ച് ടു ഒ ഹോളി ഫെയ്ത്ത് നിലംപൊത്തി; വീഡിയോ

മരടില്‍ നിയമലംഘനം കണ്ടെത്തിയ രണ്ട് ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടങ്ങളിലൂടെ തകര്‍ത്തു.

എച്ച് ടു ഓ ഹോളിഫെയ്ത്ത്, ആല്‍ഫാ മറൈന്‍ എന്നീ രണ്ട് ഫ്‌ലാറ്റുകളാണ് ഇന്ന് തകര്‍ത്തത്. നിശ്ചിതസമയത്തിലും 11 മിനിറ്റ് വെെകിയാണ് ആദ്യം സ്ഫോടനം നടന്നത്.

ആദ്യ സൈറണ്‍ 10 30 നാണ് മുഴങ്ങിയത്. രണ്ടാം സൈറണ്‍ മുഴങ്ങാന്‍ നിശ്ചയിച്ച സമയത്തെക്കാള്‍ അല്‍പം വൈകിയാണ് രണ്ടാം സൈറണ്‍ മുഴങ്ങിയത്.

നിരോധനാജ്ഞയും മോക് ഡ്രില്ലും ഗതാഗത നിയന്ത്രണം ഉള്‍പ്പെടെ ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി പൊലീസും ജില്ലാ ഭരണകൂടവും സ്വീകരിച്ചത്. മരട് നഗരസഭാ കാര്യാലയത്തിലാണ് സ്‌ഫോടനത്തിന്റെ കംട്രോള്‍ റൂം പ്രവര്‍ത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here