സമരവുമായി മുന്നോട്ടു പോവുക: ഐഷി ഘോഷിനോട് മുഖ്യമന്ത്രി പിണറായി; പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളത്തിന്റെ സമരം മാതൃകാപരമാണെന്നും സമരം തുടരുമെന്നും ഐഷി

ജെഎന്‍യുവിലെ സമരം മുന്നോട്ട് കൊണ്ടുപോകാന്‍ ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഐഷി ഘോഷ് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദേശം. പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളത്തിന്റെ സമരം മാതൃകാപരമാണെന്നും സമരം തുടരുമെന്നും ഐഷി ഘോഷ് കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.

കേരളാ ഹൗസില്‍ വെച്ചുള്ള കൂടിക്കാഴ്ചയിലാണ് സമരം മുന്നോട്ട് കൊണ്ടുപോകാണമെന്ന് ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

കൂടിക്കാഴ്ചയില്‍ ക്യാമ്പസിലെ ഇപ്പോഴത്തെ സ്ഥിതിഗതികളും അവിടെ വിദ്യാര്‍ത്ഥികള്‍ക്കും ആദ്യഓര്‍ക്കും നേരെ നടന്ന അക്രമങ്ങളെപ്പറ്റിയും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.

ഇരുമ്പുവടി കൊണ്ടാണ് തന്നെ ആക്രമിച്ചതെന്ന് ഐഷി ഘോഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. 32ഓളം പേര്‍ക്ക് പരിക്കേറെന്നും അറിയിച്ചു. സമരം മുന്നോട്ട് കൊണ്ടുപോകാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഐഷി ഘോഷ് മധ്യമങ്ങളോട് പറഞ്ഞു.

പൗരത്വഭേദഗതി നിയമതിനെതിരെ കേരളം നടത്തുന്ന സമരം മാതൃകാപരമെന്ന് ഐശി ചൂണ്ടിക്കാട്ടി. അതോടൊപ്പം സമരത്തിന് സംസ്ഥാനം നല്‍കുന്ന പിന്തുണക്ക് നന്ദി അറിയിക്കുകയും ചെയ്തു. ജെഎന്‍യു വിസിയെ മാറ്റണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും സമരം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും ഐഷി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here