മോദി ഗോ ബാക്ക്; കൊല്‍ക്കത്തയില്‍ കാല്‍ കുത്താന്‍ അനുവദിക്കില്ല; വന്‍പ്രതിഷേധവുമായി എസ്എഫ്‌ഐ

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നരേന്ദ്രമോദിയെ കാല്‍ കുത്താന്‍ അനുവദിക്കില്ലെന്ന ആഹ്വാനവുമായി എസ്എഫ്‌ഐയുടെയും ഇടതുസംഘടനകളുടെയും വന്‍പ്രതിഷേധം.

17 ഇടതു പാര്‍ട്ടികളുടെ സംയുക്ത ഫോറവും മറ്റ് വിവിധ സംഘടനകളും ചേര്‍ന്ന് മോദിയെ വിമാനത്താവളത്തിലും വഴിയിലും തടയാനാണ് തീരുമാനം. വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ സാധിക്കാത്തവിധം മോദിയെ തടയാനാണ് തീരുമാനം.

വൈകീട്ട് 5 മണിക്കാണ് മോദിയെ കൊല്‍ക്കത്തയില്‍ എത്തുന്നത്. കൊല്‍ക്കത്തയില്‍ ശനി, ഞായര്‍ തീയതികളിലായി നാല് പരിപാടികളില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്.

പ്രതിഷേധം കണക്കിലെടുത്ത് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അടക്കം സജ്ജമാക്കിയെന്ന് ഉന്നതഉദ്യോഗസ്ഥര്‍ അറിയിച്ചു.

പൗരത്വ നിയമഭേദഗതിക്കെതിരെ കനത്ത പ്രതിഷേധമാണ് കൊല്‍ക്കത്തയില്‍ നടന്നത്. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

നേരത്തെ അസമിലെ പ്രതിഷേധം കണക്കിലെടുത്ത് ഖേലോ ഇന്ത്യ പരിപാടി മോദി റദ്ദാക്കിയിരുന്നു. ഇന്തോ-ജപ്പാന്‍ ഉച്ചകോടിയും മാറ്റിവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News