ഗ്ലോബല്‍ എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്ക് ക്ഷണം

യുഎഇയുടെ ഇന്ത്യയിലെ സ്ഥാനപതി മുഹമ്മദ് അല്‍ബാനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി.

മാര്‍ച്ച് 24 മുതല്‍ 26 വരെ നടക്കുന്ന 126 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ അദ്ദേഹം മുഖ്യമന്ത്രിയെ ക്ഷണിച്ചു. യുഎഇ മലയാളികള്‍ക്ക് രണ്ടാം വീടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലയാളികളുടെ സഹകരണവും സ്‌നേഹവും യുഎഇ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്നതായി സ്ഥാനപതി പറഞ്ഞു.

യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാര്‍ പൊതുവെയും മലയാളികള്‍ പ്രത്യേകിച്ചും രാജ്യത്തിന്റെ നിര്‍മ്മാണത്തിലും പുരോഗതിയിലും പ്രത്യേക പങ്കാണ് വഹിക്കുന്നതെന്നും സ്ഥാനപതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here