ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ ചാര്‍ട്ടുമായി റെയില്‍വേ; ബെര്‍ത്ത്, കോച്ച് പൊസിഷന്‍ അറിയാനെളുപ്പം

ട്രെയിന്‍ യാത്രയിലെ ബുക്ക് ചെയ്ത ബര്‍ത്തുകളെക്കുറിച്ചുള്ള ഓണ്‍ലൈന്‍ സംവിധാനവുമായി റെയില്‍വേ.  റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ കാണാന്‍ കഴിയുന്ന രീതിയാണിത്.

കോച്ച് പൊസിഷനും ബുക്ക് ചെയ്തിട്ടുള്ളതും ഭാഗികമായി ബുക്ക് ചെയ്ത ബെര്‍ത്തുകളെപറ്റിയും ഒഴിവുള്ളതുമായ ബര്‍ത്തുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതിലൂടെ അറിയാം. റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയശേഷമാണ് ഈ വിവരങ്ങള്‍ അറിയാന്‍ കഴിയുക.

ഐആര്‍സിടിസിയുടെ വെബ് സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയുമാണ് ഈ വിവരങ്ങള്‍ അറിയാന്‍ കഴിയുക. ട്രെയിന്‍ പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പ് ആദ്യത്തെ ചാര്‍ട്ട് പുറത്തുവിടും. രണ്ടാമത്തെ ചാര്‍ട്ട് 30 മിനുട്ടിനുമുമ്പും ഓണ്‍ലൈനിലൂടെ കാണാം. സീറ്റുമാറ്റത്തെപറ്റിയുള്ള വിവരങ്ങള്‍ രണ്ടാമത്തെ ചാര്‍ട്ടിലാകും ഉണ്ടാകുക.

ഐആര്‍സിടിസി വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം ചാര്‍ട്ട്/വേക്കേന്‍സി എന്ന ലിങ്കിലൂടെ ട്രെയിന്‍ നമ്പര്‍, യാത്ര തിയതി, ബോര്‍ഡിങ് സ്റ്റേഷന്‍ എന്നീ യാത്രാ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ റിസര്‍വേഷന്‍ ചാര്‍ട്ട് കാണാം.

ക്ലാസ് അടിസ്ഥാനമാക്കിയുള്ളതും കോച്ച് അടിസ്ഥാനമാക്കിയുള്ളതുമായ ഒഴിവുള്ള ബെര്‍ത്തുകളുടെയും വിവരങ്ങളുണ്ടാകും. കോച്ച് നമ്പറില്‍ ക്ലിക്ക് ചെയ്താല്‍  ബെര്‍ത്തിന്റെ ലേ ഔട്ടും കാണാം. ഓരോ ബര്‍ത്തിലും ക്ലിക്ക് ചെയ്താല്‍ സഹയാത്രികര്‍ ഏത് സ്റ്റേഷനില്‍ നിന്ന് കയറുന്നുവെന്നും ഇറങ്ങുന്നുവെന്നും അറിയാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News