രാജ്യം കത്തുമ്പോള്‍ പൗരത്വ നിയമം നിലവില്‍

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുന്നതിനിടെ നിയമം നിലവില്‍ വന്നതായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നതായി വ്യക്തമാക്കി വിജ്ഞാപനമിറക്കിയത്. ജനുവരി 10 മുതല്‍ നിയമം നിലവില്‍ വന്നതായും വിജ്ഞാപനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

പ്രസ്തുത തിയതി മുതല്‍ നിയമം നിലവില്‍ വന്നതായി വിജ്ഞാപനത്തില്‍ പറയുന്നു. സുപ്രീം കോടതിയിലെ ഹര്‍ജികള്‍ തീര്‍പ്പാകുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിയമോപദേശം ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിരുന്നു.പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയ സാഹചര്യത്തിലും നിയമം നടപ്പിലാക്കാന്‍ ഉറച്ച തീരുമാനവുമായി കേന്ദ്രം മുന്നോട്ട് തന്നെയാണ്.

നിയമ രൂപീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി കൂടിയാലോചനയ്ക്ക് ആഭ്യന്തര മന്ത്രാലയം മുതിരില്ല എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ചില ഹരജികളില്‍ തീര്‍പ്പാകുന്നതു വരെ മന്ത്രാലയം കാത്തിരിക്കുന്നില്ലെന്നും ഈ നിയമം നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News