മോദിയും മമതയും ഒരേ വേദിയിലെത്തുമോ?

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പൗരത്വ നിയമം, ജെഎന്‍യു കാമ്പസ്സില്‍ രാത്രിയില്‍ നടന്ന ഗുണ്ടാ ആക്രമണം തുടങ്ങിയ വിഷയങ്ങള്‍ അജണ്ടയാക്കിയാണ് സോണിയ യോഗം വിളിച്ചിരിക്കുന്നത്.രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വേദി പങ്കിടുമെന്ന കാര്യത്തില്‍ കടുത്ത ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ മാറുന്നു. വേദി പങ്കിടാന്‍ മമത സമ്മതം മൂളിയെന്ന് അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാം വാര്‍ഷികാഘോഷ പരിപാടിയിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുക്കുക. ഷിപ്പിംഗ് മന്ത്രി മാന്‍സുഖ് മാന്‍ഡവ്യയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് വേദി പങ്കിടാന്‍ മമത സമ്മതിച്ചത്.കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ‘വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു’ എന്ന ആരോപണം മമത കഴിഞ്ഞദിവസം ഉന്നയിച്ചിരുന്നു. ഒപ്പം, സോണിയയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും അവര്‍ പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News