എബിവിപി പറയും, ദില്ലി പൊലീസ് ചെയ്യും; എസ്എഫ്‌ഐക്കെതിരെ തെളിവായി ദില്ലി പൊലീസ് കാണിച്ചത് എബിവിപി നിര്‍മ്മിച്ച ചിത്രങ്ങള്‍

ജെഎന്‍യുവില്‍ അക്രമം നടത്തിയത് ഇടതുപക്ഷവിദ്യാര്‍ത്ഥികളാണെന്നാണ് ദില്ലി പൊലീസിന്‍റെ കണ്ടെത്തല്‍. ഇതിന്‍റെ തെളിവായി ഇന്നലെ ദില്ലി പൊലീസ് കമ്മീഷണര്‍ ജോയ് ടിര്‍ക്കി ഇന്നലെ നിര്‍ണ്ണായക തെ‍ളിവെന്ന വെളിപ്പെടുത്തലോടെ ചില ഫോട്ടകള്‍ കാണിച്ചിരുന്നു.

എന്നാല്‍ ഈ ഫോട്ടോകള്‍ എ ബി വി പി പ്രവര്‍ത്തകര്‍ ക‍ഴിഞ്ഞ കുറെ ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍
പ്രചരിപ്പിച്ച ഫോട്ടോകള്‍ ആയിരുന്നു.ദില്ലി പൊലിസിനെ എ ബി വി പി പൊലീസെന്ന് പുനര്‍നാമകരണം ചെയ്യുന്നത് നന്നായിരിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here