ദില്ലി പൊലീസിന്റെ ശ്രമം എബിവിപി അക്രമികളെ രക്ഷിക്കാൻ; അക്രമം ആസൂത്രിതമെന്ന് ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ

ദില്ലി പൊലീസിനെതിരെ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ. ദില്ലി പോലീസിന്റെ ശ്രമം എബിവിപി അക്രമികളെ രക്ഷിക്കാനെന്ന് ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ. തനിക്കെതിരായ അക്രമം ആസൂത്രിതമെന്ന് ഐഷി ഘോഷും ചൂണ്ടിക്കാട്ടി.

ക്യാംപസിൽ അക്രമം നടത്തിയ എബിവിപി അക്രമികളെ സംരക്ഷിക്കുന്ന ദില്ലി പോലീസിനെ ശക്തമായി വിമര്ശിച്ചാണ് ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ ഇന്ന് രംഗത്തെത്തിയത്.എബിവിപി അക്രമികൾ എത്തിയപ്പോൾ അവിടേക്ക് പോയ ദൃശ്യങ്ങൾ ആണ് ആൾക്കൂട്ടത്തെ നയിച്ചു കൊണ്ടുപോയി എന്ന് തനിക്കെതിരെ പോലീസ് ആരോപിക്കുന്നതെന്ന് ഐഷി ഘോഷ് ചൂണ്ടിക്കാട്ടി.

അതോടൊപ്പം തനിക്കെതിരായ അക്രമം ആസൂത്രിതമെന്നും, തന്നെ മർദ്ധിക്കു, ചിലപ്പോൾ മരിച്ചു പോയേക്കാം, അപ്പോൾ രാസമാകും എന്ന്, ഗൂഢാലോചന നടത്തിയ ഗ്രൂപ്പിൽ ചർച്ച നടന്നിരുന്നുവെന്നും ഐഷി പറഞ്ഞു.

ചീഫ് പ്രോക്റ്റർ ധനഞ്ജയ് സിങ്ങിന് ഗുണ്ടകളെ വിളിച്ചു വാരിത്തിയതിൽ വ്യക്തമായ പങ്കുണ്ട്. ജെ എൻ യു വിലെ പ്രശനം ഇടതും വലതും തമ്മിലല്ല. ശെരിയും തെറ്റും തമ്മിലാണെന്നും വി സി യെ പുറത്താക്കുക എന്നതാണ് ഒരേ ഒരു പോംവഴിയെന്നും സ്റ്റുഡന്റ്‌സ് യൂണിയൻ വ്യക്തമാക്കി.

അതേസമയം ജെഎൻയുവിലെ വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു കോണ്ഗ്രസും രംഗത്തെത്തി. ഇന്ന് ചേർന്ന പ്രവർത്തകസമിതിയിൽ വിദ്യാർത്ഥി സമരത്തെ പിന്തുണച്ച് പ്രമേയം പാസ്സാക്കി. ദില്ലി പൊലീസ് നാടകം കളിക്കുകയാണെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here