തൃശ്ശൂർ റെയ്ഞ്ച് എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ തോക്ക് ചൂണ്ടിയും കഠാര വീശിയും കഞ്ചാവ് പ്രതികളുടെ ഗുണ്ടാവിളയാട്ടം

തൃശ്ശൂർ നടത്തറ _ കുട്ടനെല്ലൂരിൽ നിന്നും മാരകായുധങ്ങളുമായി എക്സൈസിനെ ആക്രമിക്കാൻ വന്ന കഞ്ചാവ് പ്രതി നടത്തറ കച്ചേരി വാഴപ്പിളളി വീട്ടിൽ രാജേഷ് മകൻ നോബിയെ (20 വയസ്) അതിസാഹസികമായി തൃശ്ശൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ. ശ്രീ ഹരിനന്ദനൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടി.

പ്രദേശത്ത്‌ ഗുണ്ടാസംഘങ്ങൾ മാരകായുധങ്ങൾ കാണിച്ച് നാട്ടുകാരെ ഭീഷിണിപ്പെടുത്തി പ്രദേശത്തെ സെയിര ജീവിതം ഇല്ലാതാക്കുകയും രാത്രികാലങ്ങളിൽ വീടുകളിൽ കയറി ഭീഷണിപ്പെടുത്തുന്നത് എക്സൈസിന് വിവരം ലഭിച്ചിരന്നു.

ഇത് അന്വോഷിക്കാൻ ചെന്ന ഉദ്ദ്യോഗസ്ഥർക്ക്‌ നേരെയാണ് റോട്ട് വീലർ ഇനത്തിൽ പെട്ട നായകളെ അഴിച്ച് വിട്ടും കഠാര വീശിയും തോക്ക് ചൂണ്ടിയും എക്സൈസ് സംഘത്തിന് നേരെ വന്നത് .പ്രതി കഞ്ചാവ് ലഹരിയിലായിരുന്നു; അതി സാഹസികമായാണ് പ്രതിയെ എക്സൈസ് സംഘം കീഴ്പ്പെടുത്തിയതും അറസ്റ്റ് ചെയ്തതും. തൽസമയം വിൽപ്പനക്കുള്ള 1000 രൂപയോളം വിലവരുന്ന 5 പൊതികഞ്ചാവ് പ്രതി യിൽ നിന്നും കണ്ടെടുത്തൂ.

ഇതിന് മുൻപ് പല തവണ എക്സൈസ് ഉദ് ദ്യോഗസ്ഥരെ ഭീഷിണിെപ്പെടുത്തിയിട്ടുള്ളതും നിരവധി ഗുണ്ടാ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണ്; കഞ്ചാവിൻ്റെ ലഭ്യതയെ പറ്റിയും ത്തയുധങ്ങൾ ലഭിച്ച ഉറവിടത്തെപ്പറ്റിയും വിശദമായി അന്വോഷിച്ച് വരുന്നു.

പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ ശ്രീ.പി.ജി.ശിവശങ്കരൻ ,കെ.എം സജീവ് ശ്രീ.സതീഷ് കുമാർ കെ.എസ് ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ ശ്രീ എ.സി. ജോസഫ്‌ ശ്രീ.ജെയിസൺ ജോസ് സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.ആർ.സുനിൽ കൃഷ്ണപ്രസാദ് എം.ജി ഷാജു എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News