സുപ്രീംകോടതി വിധിച്ചു, മരടില്‍ നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ ആഢംബര ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ വിജയകരമായി തകര്‍ത്തു. 10.30നായിരുന്നു ആദ്യസൈറണ്‍ മുഴങ്ങിയത്. പിന്നാലെ മൂന്നാം സൈറണ്‍ മുഴങ്ങിയതോടെ 11.14 ന് ഹോളി ഫെയ്ത്ത് എച്2ഒ കണക്കൂകൂട്ടല്‍ അല്‍പം പോലും പിഴയ്ക്കാതെ തകര്‍ക്കുകയായിരുന്നു.
വലിയ തോതില്‍ പൊടിപടലം ഉണ്ടായെങ്കിലും അതൊന്നും അപകടകരമായ അവസ്ഥയിലായിരുന്നില്ല. പൊലീസിന്റെ കര്‍ശനമായ നിരീക്ഷണത്തില്‍ ജനങ്ങളെ മുഴുവന്‍ സുരക്ഷിതമാക്കിയാണ് കെട്ടിടങ്ങള്‍ പൊളിച്ചത്. രണ്ട് ഫ്‌ളാറ്റുകളും അര മണിക്കറിന്റെ വ്യത്യാസത്തില്‍ തകരുകയായിരുന്നു.
ആശങ്കപ്പെട്ടതുപോലെ ഒന്നുമില്ലെന്നാണ് ഇതുവരെയുള്ള വിവരമെന്ന് എംഎല്‍എ എം സ്വരാജും വ്യക്തമാക്കി. രണ്ടാമതായി തകര്‍ത്ത ആല്‍ഫാ സെറിന്റെ അവശിഷ്ടങ്ങളുടെ ഒരു ഭാഗം മാത്രം കായയിലേക്ക് വീണു . തേവര – കുണ്ടന്നൂര്‍ പാലം സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു.
ജനവാസമേഖയിലായിരുന്ന ആല്‍ഫ സെറിന്റെ സ്ഫോടനം സമീപവാസികള്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പ്രാഥമിക വിലയിരുത്തലില്‍ കാര്യമായ പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രണ്ട് ഫ്ളാറ്റുകളും പൊളിച്ച ശേഷം സുരക്ഷാപ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പിച്ച ശേഷം 12 മണിയോടെ അവസാന സൈറണും മുഴക്കി. ഇതിന് ശേഷം ഉദ്യോഗസ്ഥര്‍ പൊളിച്ച ഫ്ളാറ്റുകള്‍ക്ക് സമീപത്തേക്ക് പോയി.
ഫ്‌ളാറ്റുകള്‍ തകര്‍ന്നുവീണതിന് പിന്നാലെ വലിയ തോതില്‍ പൊടിപടലം ചുറ്റിലും നിറയുകയായിരുന്നു. വീടുകളുള്ളതനാല്‍ കായലിലേയ്ക്ക് ചെരിച്ചാണ് ആല്‍ഫാ സെറിന്‍ ഫ്‌ളാറ്റ് തകര്‍ത്തത്. ആദ്യ വിവരമനുസരിച്ച് നാശനഷ്ടങ്ങള്‍ ഇല്ലെന്നാണ് അറിയാന്‍ കഴിയുന്നതെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ വേണുഗോപാല്‍ പറഞ്ഞു.
നിലവില്‍ അത്യാഹിതങ്ങളിലില്ലെന്ന് ജില്ലാ ഭരണകൂടവും വ്യക്തമാക്കി. കെട്ടിടങ്ങള്‍ നിലനിന്നിരുന്ന സ്ഥലങ്ങളില്‍ സ്ഫോടനങ്ങള്‍ക്ക് ശേഷം മൂന്ന്,നാല് നിലയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് കൂനയാണ് അവശേഷിച്ചിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.