മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച ഫുട്ബോൾ താരം ധനരാജിനായി പാലക്കാടിന്റെ സ്നേഹ ഗോൾ

ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച ഫുട്ബോൾ താരം ധനരാജിനായി പാലക്കാടിന്റെ സ്നേഹ ഗോൾ. ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ ജനുവരി 19ന് സ്നേഹ ഗോളെന്ന പേരിൽ സെലിബ്രിറ്റി ഫുട്ബോൾ മത്സരം സംഘടിക്കും. ഇന്ത്യയിലെ പ്രമുഖ താരങ്ങൾ സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിൽ അണിനിരക്കും.

ജീവിതം തന്നെ കാൽപന്ത് കളിക്കായി മാറ്റി വെച്ച് കളിക്കളത്തിൽ വെച്ച് തന്നെ ജീവിതത്തോട് വിട പറഞ്ഞ ധനരാജിനുള്ള ആദരമാണ് സ്നേഹ ഗോൾ.ധനരാജിന്റെ വേർപാടോടെ അനാഥമായ കുടുംബത്തെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലാ ഫുട്ബോൾ അസോസിയേഷനാണ് സെലിബ്രിറ്റി ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നത്. ജനുവരി 19ന് നൂറണി സിന്തറ്റിക് സ്റ്റേഡിയത്തിൽ മത്സരം നടക്കും.

ധനരാജ് ബൂട്ടണിഞ്ഞ ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ് സ്പോർട്ടിംഗ്, വിവാ കേരള, മോഹൻ ബഗാൻ ടീമുകളുടെ ജഴ്സിയണിഞ്ഞ് ഇന്ത്യൻ ഫുട്ബോളിലെ അതികായർ അണിനിരക്കും. ബെയ്ച്ചുങ്ങ് ബൂട്ടിയ, ഐ എം വിജയൻ, ജോപോൾ അഞ്ചേരി, ഷറഫലി,സി വി പാപ്പച്ചൻ, ആസിഫ് സഹീർ, ഷറഫലി തുടങ്ങി ധനരാജിനൊപ്പം പന്തു തട്ടിയ വരുൾപ്പെടെ ഇന്ത്യയിലെ പ്രമുഖ താരങ്ങൾ സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കും. ക്ലബുകളിൽ ധനരാജ് ധരിച്ചിരുന്ന അതേ നമ്പർ ജഴ്സിലായിരിക്കും താരങ്ങൾ കളത്തിലിറങ്ങുന്നത്.

പ്രമുഖ ഫുട്ബോൾ താരങ്ങൾ ഒരു ദിവസത്തെ മാച്ച് ഫീസും, പ്രാദേശിക സെവൻസ് ടൂർണ്ണമെന്റുകളിലൂടെ ലഭിക്കുന്ന വരുമാനവും ധനരാജിന്റെ കുടുംബത്തിന് കൈമാറാൻ നേരത്തെ തീരുമാനിച്ചിട്ടുണ്ട്.

സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിൽ ടിക്കറ്റ് വരുമാനത്തിലൂടെയും സംഭാവനയിലൂടെയും ലഭിക്കുന്ന പണം സമാഹരിച്ച് ഭാര്യയും 2 വയസ്സുള്ള കുട്ടിയുമടങ്ങുന്ന കുടുംബത്തിന് കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News