ഫ്ലാറ്റുകളുടെ നിലംപൊത്തല്‍ തത്സമയം കണ്ടത് ലക്ഷക്കണക്കിനാളുകള്‍

ആയിരങ്ങൾ നേരിട്ടു കണ്ട മരടിലെ കൂറ്റൻ ഫ്ലാറ്റുകളുടെ നിലംപൊത്തല്‍ ലക്ഷക്കണക്കിനാളുകളാണ് ടെലിവിഷൻ ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തത്സമയം കണ്ടത്. തിരക്കുകൾക്ക് രണ്ടുമണിക്കൂര്‍ അവധി നൽകി ശനിയാഴ്ച രാവിലെ പത്തോടെ ടെലിവിഷന് മുന്നിലും സമൂഹമാധ്യമങ്ങളിലെ ലൈവ് പോസ്റ്റിനടിയിലും ശ്രദ്ധയോടെ അവർ കാത്തിരുന്നു.

ഇന്ത്യയിൽ ആദ്യമായി നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടമായതിനാൽ ദേശീയമാധ്യമങ്ങളടക്കം മരട് ഫ്ലാറ്റ് പൊളിക്കൽ തത്സമയം സംപ്രേഷണം ചെയ്തു. അതോടെ കേരളത്തിലെ ആദ്യ ഫ്ലാറ്റ്‌ പൊളിക്കലിന് ദേശീയ ശ്രദ്ധയും ലഭിച്ചു.

രണ്ടാം ശനിയാഴ്ചയായതിനാൽ പലരും കുടുംബസമേതമാണ് സ്‌ഫോടനക്കാഴ്ച കണ്ടത്. സമൂഹമാധ്യമങ്ങളിൽ ലൈവിൽ ഫ്ലാറ്റ് പൊളിക്കൽ കണ്ടവര്‍ക്കും ജനക്കൂട്ടത്തിനിടയിൽ നില്‍ക്കുന്ന പ്രതീതിയായിരുന്നു. ലൈവ് പോസ്റ്റുകൾക്കടിയിൽ ഓരോ സെക്കൻഡും കാഴ്ചക്കാരുടെ കമൻഡുകൾകൊണ്ട് നിറഞ്ഞു. ആകാംക്ഷയും ആശങ്കയും അഭിപ്രായങ്ങളുമെല്ലാം കമന്റ് രൂപത്തിൽ അവർ പങ്കുവച്ചു.

ചിലരാവട്ടെ കമന്റുകൾക്ക് റിയാക്ഷൻ ബട്ടണടിച്ച് പിന്തുണയും എതിർപ്പും പ്രകടിപ്പിച്ചു. ഇതിനിടയിൽ ട്രോളന്മാർ രസകരമായ ട്രോളുകളും പടച്ചുവിട്ടു. സമൂഹമാധ്യമ സ്റ്റാറ്റസുകളിൽ ശനിയാഴ്ച നിറഞ്ഞുനിന്ന പ്രധാനയിനവും മരട് ഫ്ലാറ്റ് പൊളിക്കലായിരുന്നു. വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഒരേ പോലെ സ്റ്റാറ്റസിൽ ഇടം പിടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News