വൈദ്യുത രംഗത്ത് സ്വയം പര്യാപ്തത നേടുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി കോഴിക്കോട്

വൈദ്യുത രംഗത്ത് സ്വയം പര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തെന്ന നേട്ടം കോഴിക്കോടിന് സ്വന്തമാകന്നു. ജില്ലാ പഞ്ചായത്ത് സൗരോർജ പദ്ധതിയുടെ ഉദ്ഘാടനം, ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

43 സ്‌കൂളുകളിലും ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലുമായി സ്ഥാപിച്ച സോളാർ സംവിധാനത്തിൽ നിന്ന് 480 കിലോ വാട്ട് വൈദ്യുതിയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്.

സൗരോര്‍ജ പദ്ധതിയിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് വൈദ്യുതരംഗത്ത് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി മാറുകയാണ് കോഴിക്കോട്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 43 സ്‌കൂളുകളിലും ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലും പ്രവൃത്തി പൂര്‍ത്തീകരിച്ച് വൈദ്യുതി ഉല്‍പാദനം തുടങ്ങി.

480 കിലോ വാട്ട് വൈദ്യുതിയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഒരു മാസം 64800 യൂണിറ്റ് വൈദ്യുതി ഇതുവഴി ഉല്‍പ്പാദിപ്പിക്കും. ഇതോടെ വൈദ്യുതി ചാര്‍ജ് കഴിഞ്ഞ്, ഉല്‍പ്പാദിപ്പിച്ച വൈദ്യുതി ഇനത്തില്‍ പുതിയൊരു വരുമാനം കൂടി ജില്ലാ പഞ്ചായത്തിന് ലഭ്യമാവും; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി

സൗരോർജ പദ്ധതിക്കായി മൂന്നരക്കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്. കെഎസ്ഇബി എനര്‍ജി സേവിങ്‌സ് വിഭാഗത്തിനായിരുന്നു നിര്‍വഹണ ചുമതല. ക്ഷേമ പവര്‍ കമ്പനിയാണ് സോളാര്‍ പാനല്‍ സ്ഥാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News