കേരള സർക്കാരും ജനങ്ങളും ജെഎൻയുവിന് വലിയ പിന്തുണയാണ് നൽകുന്നതെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം ഐഷി ഘോഷ് പ്രതികരിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നത് കേരളമാണ്. മതേതരത്വം സംരക്ഷിക്കാൻ കേരളം നടത്തുന്ന ഇടപെടലുകൾ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണ്.
കേരളം നടത്തുന്ന പോരാട്ടങ്ങൾ വിദ്യാർഥി യൂണിയന് വലിയ ഊർജവും പ്രചോദനവുമാണ്. പോരാട്ടങ്ങളുമായി മുന്നോട്ടുപോകണമെന്നാണ് മുഖ്യമന്ത്രിയും തന്നോട് പറഞ്ഞത്. ആ വാക്കുകൾ ഉൾക്കൊണ്ട് മുന്നോട്ടുപോകും.
ഫീസ് വർധനയ്‌ക്കെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ജെഎൻയു ശക്തമായ പോരാട്ടം തുടരുമെന്നും ഐഷി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here