തീരദേശ നിയന്ത്രണനിയമം ലംഘിച്ചതായി സുപ്രീംകോടതി കണ്ടെത്തിയ മരടിലെ ശേഷിക്കുന്ന രണ്ട് ഫ്ലാറ്റ് ഞായറാഴ്‌ച നിയന്ത്രിതസ്‌ഫോടനത്തിലൂടെ വീഴ്‌ത്തും. നെട്ടൂരുള്ള 16 നില ജെയിൻ കോറൽ കോവ് ഫ്ലാറ്റ് പകൽ 11നും കണ്ണാടിക്കാട്ടുള്ള 16 നില ഗോൾഡൻ കായലോരം പകൽ രണ്ടിനും നിലംപൊത്തും.
അമ്പത്തൊന്നു മീറ്റർവീതം ഉയരമുള്ള ഇരു ഫ്ലാറ്റിലെയും സ്‌ഫോടനത്തിന്റെ ചുമതല എഡിഫസ് എൻജിനിയറിങ്ങിനാണ്. ജെയിൻ കോറൽ കോവിൽ 372.8 കിലോ സ്‌ഫോടകവസ്‌തുക്കളും ഗോൾഡൻ കായലോരത്തിൽ 15 കിലോയുമാണ് സ്‌ഫോടനത്തിന് ഉപയോഗിക്കുക.
രണ്ട് ഫ്ലാറ്റും വീഴുന്നതോടെ തീരദേശ നിയന്ത്രണചട്ടം ലംഘിച്ചതായി കണ്ടെത്തി സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട നാല് ഫ്ലാറ്റും മരടിൽ ഇല്ലാതാകും. ആയിരത്തോളം പൊലീസുകാരെ സുരക്ഷ, ഗതാഗത ക്രമീകരണങ്ങൾക്കായി നിയോഗിച്ചു.
Get real time update about this post categories directly on your device, subscribe now.