തൃശൂരിന് ആവേശമായി മാരത്തൺ രാവ് സംഘടിപ്പിച്ചു

തൃശ്ശൂരിനെ പ്ലാസ്റ്റിക് മുക്തമാക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തൃശൂർ പട്ടണത്തിൽ 5 കിലോമീറ്റർ മിനി നൈറ്റ് മാരത്തൺ കോർപറേഷൻ ഓഫീസ് പരിസരത്തു കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ്‌ സുനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്‌തു.

സേവ് തൃശൂർ പ്ലാസ്റ്റിക് വിരുദ്ധമായ ജില്ലാ എന്ന ആശയം ഹാപ്പി ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമാക്കി കൂട്ട ഓട്ടം സംഘടിപ്പിച്ച സംഘാടകരെ മന്ത്രി അനുമോദിച്ചു .രാത്രി കാല ഉത്സവത്തിന്റെ ഭാഗമായി നിരവധി നല്ല സന്ദേശങ്ങൾ കൈ നൽകിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു .

ഹാപ്പി ഡേയ്സ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി തൃശൂർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന മാരത്തോണിൽ മേയർ അജിത വിജയൻ ,ജനറൽ കൺവീനർ ടി.എസ്.പട്ടാഭിരാമൻ, പോലീസ് കമ്മീഷ്ണർ ആർ.ആദിത്യ, ഡെപ്യുട്ടി മേയർ റാഫി.പി.ജോസ്,ചേമ്പർ പ്രസിഡണ്ട് ടി.ആർ.വിജയകുമാർ, വർഗീസ് കണ്ടംകുളത്തി,അനൂപ് കാട തുടങ്ങിയവർ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here