മരടിൽ വെല്ലുവിളി ഉയര്‍ത്തി ഗോൾഡൻ കായലോരം; സ്ഫോടനം ഉച്ചയ്ക്ക് 2 മണിക്ക്

മരടില്‍ പൊളിക്കാന്‍ അവശേഷിക്കുന്ന ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റ് പൊളിക്കുന്നതാണ് ഇനി അധികൃതര്‍ക്ക് മുന്നിലുള്ള പ്രധാന പ്രതിസന്ധി. ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റിനോട് ചേര്‍ന്നുള്ള കെട്ടിടങ്ങളാണ് പ്രധാനമായും വെല്ലുവിളിയുണര്‍ത്തുന്നത്. അങ്കണവാടി കെട്ടിടവും പുതുതായി നിര്‍മ്മിക്കുന്ന മറ്റൊരു ഫ്‌ലാറ്റ് കെട്ടിടവുമാണ് പൊളിക്കുന്നതിന് പ്രധാന വെല്ലുവിളിയാകുന്നത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഫ്‌ലാറ്റ് പൊളിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. താരതമ്യേന പഴക്കമുള്ള ഫ്‌ലാറ്റിന്റെ മുന്‍ഭാഗത്ത് 10 നിലകളും പിന്‍ഭാഗത്ത് 16 നിലകളുമാണുള്ളത്. ഗോള്‍ഡന്‍ കായലോരത്തിന് സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുപാട് ഉണ്ടാകാത്ത വിധത്തില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ രണ്ട് കെട്ടിടങ്ങളും പിളര്‍ത്തി രണ്ട് ഭാഗത്തേക്ക് വീഴുന്ന നിലയിലാണ് സ്‌ഫോടനം ക്രമീകരിച്ചിരിക്കുന്നത്.

കുണ്ടന്നൂരില്‍ നിന്ന് വൈറ്റിലയിലേക്ക് പോകുന്ന വഴിയില്‍ സ്ഥിതി ചെയ്യുന്ന ഗോള്‍ഡന്‍ കായലോരം 15 കിലോ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പ്രത്യേക സാങ്കേതിക വിദ്യയിലൂടെ തകര്‍ക്കാനാണ് ശ്രമം. എഡിഫൈസ് കമ്പനി തന്നെയാണ് ഗോള്‍ഡന്‍ കായലോരവും പൊളിക്കുന്നത്. ഇന്നലത്തേതിന് സമാനമാണ് നടപടിക്രമങ്ങള്‍ തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. ഞായറാഴ്ചയായതിനാല്‍ കൂടുതല്‍ പേര്‍ കാഴ്ച കാണാന്‍ എത്തുമെന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് വരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News