ഗൂഗിളിലും താരമായി മരട് ഫ്‌ളാറ്റുകള്‍; ട്രെന്‍ഡിങ്ങില്‍ അഞ്ചാമത്

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ ഗൂഗിളിലും താരം. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ത്തന്നെ ഗൂഗിളില്‍ ശനിയാഴ്ച കൂടുതല്‍ തിരഞ്ഞത് മരട് ഫ്‌ലാറ്റ് പൊളിക്കലാണ്.

അരലക്ഷത്തിലേറെപ്പേരാണ് മരട് വിഷയം സെര്‍ച്ച് ചെയ്തത്. ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ വൈകീട്ട് ഏഴുമണിയ്ക്ക് മരട് ഫ്‌ളാറ്റ് പൊളിക്കല്‍ അഞ്ചാമതെത്തി.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മരട് ഫ്‌ളാറ്റ് രണ്ടാം സ്ഥാനത്തായിരുന്നു. സ്‌പോര്‍ട്സ് ഒന്നാം സ്ഥാനത്തും. എന്നാല്‍ വൈകീട്ട് ഏഴുമണിയായതോടെ, ദിവസവുമുള്ള തിരയല്‍ പട്ടികയില്‍ ആദ്യത്തെ പത്തുവിഷയങ്ങളില്‍ അഞ്ചാമതായി ‘മരട് ഫ്‌ളാറ്റ്’ ഗൂഗിളില്‍ നിറഞ്ഞുനിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here