”മോദി ആദ്യം അച്ഛന്റെ ജനന സര്‍ട്ടിഫിക്കറ്റ് പരസ്യപ്പെടുത്തണം, എന്നിട്ട് ജനങ്ങളുടെ രേഖകള്‍ ചോദിച്ചാല്‍ മതി”

മുംബൈ: പൗരത്വ ഭേദഗതി നിയമത്തില്‍ നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ അനുരാഗ് കശ്യപ്.

പൗരത്വം നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്ന സ്ഥിതിക്ക് ആദ്യം മോദി തന്റെ പിതാവിന്റെയും കുടുംബത്തിന്റെയും ജനന സര്‍ട്ടിഫിക്കറ്റ് രാജ്യത്തിന് മുന്നില്‍ പരസ്യപ്പെടുത്തണമെന്ന് അനുരാഗ് ആവശ്യപ്പെട്ടു.

മോദി രേഖകള്‍ കാണിച്ചതിന് ശേഷം മതി ജനങ്ങളുടെ രേഖകള്‍ ചോദിക്കുന്നതെന്നും ട്വിറ്ററിലൂടെ അദ്ദേഹം വ്യക്തമാക്കി.

”ഞങ്ങളുടെ മേല്‍ പൗരത്വ നിയമം നടപ്പാക്കുന്ന മോദിയുടെ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മോദി വിദ്യാസമ്പന്നനാണെന്ന് ആദ്യം തെളിയിക്കുക.”- മറ്റൊരു ട്വീറ്റില്‍ അനുരാഗ് കശ്യപ് ആവശ്യപ്പെട്ടു.

”എങ്ങനെ സംസാരിക്കണമെന്ന് അവര്‍ക്ക് അറിയാമെങ്കില്‍ ഈ സര്‍ക്കാര്‍ സംഭാഷണം നടത്തും. മുന്‍കൂട്ടി പരിശോധിക്കാത്ത ഒരു ചോദ്യവും അവര്‍ക്ക് നേരിടാന്‍ കഴിയില്ല. അവര്‍ക്ക് ഒരു പദ്ധതിയുമില്ല. ഇതൊരു സംസാരിക്കാത്ത സര്‍ക്കാരാണ്. സി.എ.എ പൈശാചികവല്‍ക്കരണം പോലെയാണ്. ഭീഷണിപ്പെടുത്തല്‍ മാത്രമാണുള്ളത്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News