കാഴ്ച പൂരമാക്കി ജനങ്ങള്‍; നെഞ്ച് തകര്‍ന്ന് ഫ്‌ളാറ്റുടമകള്‍; ആഘോഷിക്കുന്നവര്‍ ഈ വാക്കുകള്‍ കേള്‍ക്കണം

കൊച്ചി: ആശങ്കയുടെയും ആകാംക്ഷയുടെയും മുള്‍മുനയിലാണ് മരട് ഫ്‌ളാറ്റുകള്‍ മണ്ണിലേക്ക് കൂപ്പുകുത്തിയത്.

അപൂര്‍വ്വ സംഭവമായതിനാല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കാണാന്‍ ഇന്നും ഇന്നലെയുമായി മരടിലേക്ക് ജനപ്രവാഹമായിരുന്നു. കെട്ടിടങ്ങളിലും പാലങ്ങളിലുമൊക്കെ കാത്തുനിന്ന് അവര്‍ ആ നിമിഷത്തിന് സാക്ഷിയായി.

ചിലര്‍ ശ്വാസമടക്കി നിശബ്ദരായി കണ്ടു. മറ്റു ചിലര്‍ കൂട്ടത്തോടെ ആര്‍ത്തുവിളിച്ചു.
എന്നാല്‍ ഇതിനിടയില്‍ ആരും കാണാതെ പോയ കുറച്ചു പേരുണ്ടിവിടെ.
ജീവിതസമ്പാദ്യം കൊണ്ട് വാങ്ങിയ സ്വപ്‌നവീടുകള്‍ നിമിഷനേരങ്ങള്‍ കൊണ്ട് തകര്‍ന്നടിയുന്നത് നേരില്‍ കണ്ടവര്‍.

ജെയിന്‍ കോറല്‍കോവിലെ ഒരു ഫ്‌ളാറ്റുടമയായ ലിജിയുടെയും കുടുംബത്തിന്റെയും വാക്കുകള്‍ കേള്‍ക്കാം….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here