ആ അപകടത്തിന് പിന്നില്‍ മറനീക്കാത്ത ദുരൂഹത; പോലീസ് കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്

രണ്ടു പേരുടെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയ വാഹനാപകടത്തിന് ഉത്തരവാദിയെന്നു കരുതുന്ന ചാരനിറത്തിലുള്ള കാറിനും ഡ്രൈവറിനും പിന്നാലെ മ്യൂസിയം പൊലീസ്.

വെള്ളയമ്പലംശാസ്തമംഗലം റോഡില്‍ ഡിസംബര്‍ 29 ന് രാത്രി ഒന്‍പതിനു നടന്ന അപകടത്തില്‍ നാലാഞ്ചിറ മാര്‍ ഗ്രിഗോറിയോസ് കോളജിലെ നാലാം വര്‍ഷ നിയമവിദ്യാര്‍ഥി ആദിത്യ ബി. മനോജ് , ഊബര്‍ ഈറ്റ്സ് ഭക്ഷണവിതരണക്കാരനായ അബ്ദുല്‍ റഹീം എന്നിവരാണു മരിച്ചത്.

ആദിത്യ ബൈക്കില്‍നിന്ന് തെറിച്ചുവീണും അബ്ദുല്‍ റഹീം റോഡ് മുറിച്ചു കടക്കുമ്പോഴുമാണ് അപകടത്തില്‍പ്പെട്ടത്. ആദിത്യ സഞ്ചരിച്ച ബൈക്കിനു തൊട്ടടുത്തായി സഞ്ചരിച്ച കാര്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണു പൊലീസിന്റെ നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News