ഇറാന്‍ പ്രതിസന്ധിയില്‍; പിന്നില്‍ നിന്ന് കുത്തി സ്വന്തം ജനത

176 പേര്‍ കൊല്ലപ്പെട്ട ഉക്രൈയിന്‍ വിമാനദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇറാന്‍ കടുത്ത പ്രതിരോധത്തില്‍.

യൂറോപ്യന്‍ യൂണിയന്‍ മാത്രമല്ല, സ്വന്തം ജനത പോലും ഉക്രൈയിന്‍ യാത്രാ വിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ട ഇറാനെതിരെ തിരിഞ്ഞിരിക്കുന്നു.

ഇതിനെതിരെ കടുത്ത വിമര്‍ശനവുമായി ട്രംപ് തന്നെ രംഗത്തിറങ്ങിക്കഴിഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കുന്നവവരെ കൂട്ടക്കൊല ചെയ്യരുതെന്നാനണ് ട്രംപിന്റെ മുന്നറിയിപ്പ്.

വിമാനം തകര്‍ന്നു വീണ ദിവസം തന്നെ അത് ദുരന്തമല്ലെന്നും വെടിവെച്ച് വീഴ്ത്തിയതാണെന്നും അമേരിക്ക ആരോപണം ഉന്നയിച്ചിരുന്നു. പിന്നീട് കാനഡയും ഇതേ സംശയം ഉന്നയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here