കളിയിക്കാവിളയിൽ എ എസ് ഐയെ വെടിവെച്ച് കൊന്ന കേസിലെ മുഖ്യപ്രതികളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
പ്രതികളായ അബ്ദുൾ ഷമീം, തൗഫീഖ് എന്നിവർ കൊലപാതകത്തിന് മുമ്പ് നെയ്യാറ്റിൻകരയിൽ എത്തിയിരുന്നുവെന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങൾ.സി സി ടി വി ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു.
കൊലപാതകത്തിന് തലേദിവസം ബുധനാഴ്ച രാത്രി പ്രതികളായ അബ്ദുൾ ഷമീം, തൗഫീഖ് എന്നിവർ നെയ്യാറ്റിൻകര നഗരത്തിലൂടെ നടക്കുന്നതാണ് സിസി ടിവി ദൃശ്യത്തിലുള്ളത്.
പ്രതികൾ ഒരു ബാഗ് നഗരത്തിൽ ഉപേക്ഷിക്കുന്നതും ദൃശ്യത്തിലുണ്ട്.തമിഴ്‍നാട് പൊലീസ് ദൃശ്യം പരിശോധിക്കുകയാണ്.
അതേസമയം മുഖ്യപ്രതികളിലൊരാളായ തൗഫീക്കുമായി അടുത്ത ബന്ധമുള്ള രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇഞ്ചിവിള സ്വദേശികളായ താസിം സിദ്ധിഖ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.തൗഫീക്കും അബ്ദുള്‍ ഷെമീമും ഉൾപ്പെട്ട തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
കൊലപാതകത്തിന് മുമ്പ് തൗഫീക്ക് ഇവര്‍ രണ്ടുപേരുമായി നിരന്തരം ഫോണില്‍ വിളിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊലയ്ക്ക് മുമ്പ് കളിയിക്കാവിളയിലെത്തിയ തൗഫീക്കിന് വേണ്ട സൗകര്യങ്ങൾ ഇരുവരും നൽകിയെന്നും പൊലീസ് പറഞ്ഞു.
നേരത്തെ തിരുവനന്തപുരം പൂന്തുറ സ്വദേശിയേയും പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രണ്ടു പേരെയും തമിഴ്‍നാട് ക്യൂബ്രാഞ്ച് പിടികൂടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here